ബി.സി.എം. കോളജില്‍ വയോജദിനം ആചരിച്ചു

കോട്ടയം : ബി.സി.എം. കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും, സ്മൈയില്‍ ഇന്‍ഡ്യ പകല്‍ വീടും സംയുക്തമായി കഴിഞ്ഞ 15 വര്‍ഷമായി നടത്തി വരുന്ന മുതിര്‍ന്നവരുടെ സ്നേഹ കൂട്ടായ്മ “സഫലം സായാഹ്നം’ ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വരി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തന വിഭാഗ മേധാവി ഡോ. ഐപ്പ് വര്‍ഗ്ഗീസ്സ് സ്വാഗതം ആശംസിച്ചു. വര്‍ഗ്ഗീസ് ചാണ്ടി (പ്രസിഡന്‍്റ്, സ്മൈല്‍ ഇന്ത്യ) അദ്ധ്യക്ഷത വഹിച്ചു. റ്റിറ്റോ തോമസ്, ബി.സി.എം. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റഫി തോമസ്, ഫാ. ഫില്‍മോന്‍ കളത്ര, എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. രാജു ഡി. ക്യഷ്ണപുരം ക്ളാസ്സ് നയിച്ചു. കൂട്ടായ്മയില്‍ വയോജനങ്ങളുടെയും, വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ നടത്തപ്പെടുകയും ചെയ്തു. സി. ഷീനാ എം .യു നന്ദി പറഞ്ഞു.

Previous Post

സംസ്ഥാനതല മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം ഞീഴൂരിന്

Next Post

വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍െറ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!