logo image

Archive for March, 2013

കുരിശിന്റെ വഴി നടത്തി

March 30th, 2013  |  by  |  published in NEWS INDIA | Comments Off

കുരിശിന്റെ വഴി നടത്തി

കോട്ടയം: കോട്ടയം അതിരൂപതയിലെ കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദേവാലയത്തിന്റെയും, വിജയപുരം രൂപതയിലെ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുരിശിന്റെ വഴി നടത്തി. വികാരിമാരായ ഫാ.മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, ഫാ.അഗസ്റ്റിന്‍ കല്ലറയ്‌ക്കല്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

സ്വാന്‍സിയില്‍ കുടുംബസംഗമവും, ഈസ്റ്റര്‍ ആഘോഷവും

March 30th, 2013  |  by  |  published in LATEST NEWS | Comments Off

സ്വാന്‍സി: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ കുടുംബസംഗമവും, ഈസ്‌റ്റര്‍ ആഘോഷവും മാര്‍ച്ച്‌ 31 ന്‌ ജെന്‍ഡ്രോസിലെ ഹോളിക്രോസ്‌ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ ഒരുക്കുന്നു. വൈകുന്നേരം അഞ്ചരയ്‌ക്ക്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. പൊതുയോഗത്തിനു ശേഷം അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക – പ്രസിഡന്റ്‌ ബിജു പി. പെരുന്നിലത്തില്‍ (07979543581), സെക്രട്ടറി സിറിയക്‌ പി. ജോര്‍ജ്‌ പാറടിയില്‍ (07773454387). Venue – Holy cross catholic church parish hall, upper kings head road, […]

കൈപ്പുഴയില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌

March 30th, 2013  |  by  |  published in LATEST NEWS | Comments Off

കൈപ്പുഴയില്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌

കൈപ്പുഴ: കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 5,6,7 തീയതികളിലായാണ്‌ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന്‌ യൂണിറ്റ്‌ ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ – 9037923269, 9809807476, 9605241783.

കള്ളാര്‍: പാലനില്‍ക്കുംമുറിയില്‍ ജോസഫ്‌

March 30th, 2013  |  by  |  published in OBITUARY | Comments Off

കള്ളാര്‍: പാലനില്‍ക്കുംമുറിയില്‍ ജോസഫ്‌

കള്ളാര്‍: റിട്ടയേഡ്‌ അധ്യാപകന്‍ പാലനില്‍ക്കുമുറിയില്‍ ജോസഫ്‌ (76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (01/04/13) ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ കള്ളാര്‍ സെന്റ്‌ തോമസ്‌ പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ മലയില്‍ കുടുംബാംഗം. മക്കള്‍: ബിജു, ബിജി. മരുമക്കള്‍: ബീന, ജോസ്‌ ചമ്പക്കര. സഹോദരങ്ങള്‍: പരേതനായ കുരുവിള, ജേക്കബ്‌ (കാലിഫോര്‍ണിയ), സി.ഗ്രേസ്‌, മാത്യു (ന്യൂയോര്‍ക്ക്‌).

പാവങ്ങളെ സഹായിക്കാന്‍ വൈദികര്‍ കടപ്പെട്ടവര്‍: മാര്‍പാപ്പ

March 29th, 2013  |  by  |  published in TOP STORY | Comments Off

പെസഹ ദിനത്തില്‍ റോമിന്റെ പ്രാന്തപ്രദേശത്തുള്ള ജയിലില്‍ കഴിയുന്ന 12 യുവാക്കളുടെ കാലുകള്‍ മാര്‍പാപ്പ കഴുകുന്നു.

വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ പക്ഷംചേര്‍ന്ന്‌ അവരെ സഹായിക്കാന്‍ കടപ്പെട്ടവരാണു വൈദികരെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സഭാ സംവിധാനത്തിലെ പദവികളെക്കുറിച്ച്‌ ആശങ്കപ്പെടാതെ പവങ്ങളെ കൂടുതല്‍ കരുതലോടെയും സ്‌നേഹത്തോടെയും വൈദികര്‍ നോക്കിക്കാണണം. മാര്‍പാപ്പയായി തെരഞ്ഞടുക്കപ്പെട്ടശേഷമുള്ള ആദ്യത്തെ പെസഹാ വ്യാഴാഴ്‌ച സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‌കുകുകയായിരുന്നു അദ്ദേഹം. റോമിന്റെ മെത്രാന്‍ എന്ന നിലയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക്‌ ഉപയോഗിക്കാനുള്ള അഭിഷേക തൈലം (സൈത്ത്‌) വെഞ്ചരിക്കുന്ന കര്‍മവും ദിവ്യബലിക്കിടെ മാര്‍പാപ്പ നിര്‍വഹിച്ചു. വൈദികരുടെ പൗരോഹിത്യ പുനര്‍ സമര്‍പ്പണവും ഈ വിശുദ്ധ […]

പെസഹ – കത്തീഡ്രലില്‍

March 28th, 2013  |  by  |  published in APNADES TV | Comments Off

പെസഹ – കത്തീഡ്രലില്‍

കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ നടന്ന പെസഹാദിനത്തിലെ ശുശ്രൂഷയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ഏറ്റുമാനൂര്‍: മൂത്തേടത്തുമ്യാലില്‍ ഷൈനി

March 28th, 2013  |  by  |  published in OBITUARY | Comments Off

ഏറ്റുമാനൂര്‍: മൂത്തേടത്തുമ്യാലില്‍ ജേക്കബിന്റെ ഭാര്യ ഷൈനി (47, പുളിമൂട്ടില്‍ സില്‍ക്‌സ്‌ സ്റ്റാഫ്‌) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (28/03/13) ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ അടിച്ചിറയിലു ള്ള വസതിയിലെ ശുശ്രൂഷയ്‌ക്കു ശേഷം സംക്രാന്തി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. പരേത എസ്‌എച്ച്‌ മൗണ്‌ട്‌ കൊച്ചുപുരയില്‍ കുടുംബാംഗം. മക്കള്‍: ജനി ജേക്കബ്‌, ജിനു ജേക്കബ്‌.

ക്‌നാനായ വിദ്യാര്‍ത്ഥിനിക്ക്‌ യു.എ.ഇ യില്‍ ഉന്നത പുരസ്‌കാരം

March 27th, 2013  |  by  |  published in LATEST NEWS | Comments Off

ക്‌നാനായ വിദ്യാര്‍ത്ഥിനിക്ക്‌ യു.എ.ഇ യില്‍ ഉന്നത പുരസ്‌കാരം

അബുദാബി : അക്കാദമിക്‌ മേഖലയിലെ ഉന്നതമായ മികവിന്‌ ക്‌നാനായ വിദ്യാര്‍ത്ഥിനിക്ക്‌ യു.എ.ഇ. ഗവണ്‍മെന്റിന്റെ വിശിഷ്‌ട പുരസ്‌കാരം. ഏറെ പ്രശസ്‌തമായ ഷേക്ക്‌ ഹംദാന്‍ ബിന്‍ റഷീദ്‌ അല്‍ മക്തൂം അവാര്‍ഡിന്‌ അര്‍ഹയായ അക്‌സ മേരി ജയിംസ്‌ സ്രാമ്പിച്ചിറയാണ്‌ ഈ മിടുക്കി. പഠന മികവിനു പുറമെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ്‌ പുരസ്‌കാരം നല്‍കുന്നത്‌. മൂന്നു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ദുബായ്‌ എക്‌സ്‌ബിഷന്‍ സെന്ററില്‍ ഏപ്രില്‍ 24നു നടക്കുന്ന ചടങ്ങില്‍ യു.എ.ഇ. […]

പുസ്‌തകം പ്രകാശനം ചെയ്‌തു

March 27th, 2013  |  by  |  published in NEWS INDIA | Comments Off

സണ്ണി മറ്റക്കരയുടെ പുതിയ പുസ്‌തകം മോണ്‍. മാത്യു ഇളപ്പാനിക്കല്‍ പ്രകാശനം ചെയ്യുന്നു.

കോട്ടയം : സണ്ണി മറ്റക്കരയുടെ പുതിയ പുസ്‌തകമായ “ജറുസലെമില്‍ നിന്ന്‌ ജറീക്കോയിലേയ്‌ക്ക്‌” കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, പ്രൊഫ. ബാബു പൂഴിക്കുന്നേലിന്‌ ആദ്യകോപ്പി നല്‍കിക്കൊണ്ട്‌ പ്രകാശനം ചെയ്‌തു. അപ്‌നാദേശ്‌ ചീഫ്‌ എഡിറ്റര്‍ ഫാ. എബ്രഹാം പറമ്പേട്ട്‌, ഫാ. ജോസ്‌ കൊച്ചാദംപള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ ആത്മീയ ഉണര്‍വ്വിന്‌ ഉപകരിക്കുന്ന ബൈബിള്‍ കഥയുടെ വിവരണമാണ്‌ ഈ ബാലസാഹിത്യഗ്രന്ഥം.

കുടുംബ സംഗമം സംഘടിപ്പിച്ചു

March 27th, 2013  |  by  |  published in NEWS INDIA | Comments Off

കിടങ്ങൂര്‍ മേഖലയിലെ വൈകല്യമുള്ളവര്‍ക്കായി ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററില്‍ കുടുംബ സംഗമം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി മാത്യു കീക്കോയി ഉദ്‌ഘാടനം ചെയ്യുന്നു.

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ മേഖലയിലെ വൈകല്യമുള്ളവര്‍ക്കായി ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി മാത്യു കീക്കോയി സംഗമം ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌.എസ്‌.എസ്‌ വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട്‌ നടപ്പിലാക്കുന്ന സമൂഹാധിഷ്‌ഠിത പുനരധിവാസ പദ്ധതികള്‍ ഏറെ സ്‌തുത്യര്‍ഹമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‌.എസ്‌.എസ്‌ അസി. […]

ഫിലാഡല്‍ഫിയ മിഷന്‌ പുതിയ ട്രസ്റ്റികള്‍

March 27th, 2013  |  by  |  published in LATEST NEWS | Comments Off

പുതിയ ട്രസ്റ്റികള്‍ മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു മണക്കാട്ടിനൊപ്പം.

ഫിലാഡല്‍ഫിയ: സെന്റ്‌ ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്റെ ട്രസ്‌റ്റികളായി ജോസഫ്‌ മാണി (സണ്ണി) പാറയ്‌ക്കല്‍, ക്ലമന്റ്‌ പതിയില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷമാണ്‌ ട്രസ്റ്റികളുടെ കാലാവധി.

നീണ്ടൂര്‍: ചാത്തമ്പടത്തില്‍ ഏലിയാമ്മ

March 27th, 2013  |  by  |  published in OBITUARY | Comments Off

നീണ്ടൂര്‍: ചാത്തമ്പടത്തില്‍ പരേതനായ ചാക്കോയുടെ (കാക്കു) ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (27/03/13) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. പരേത പെരുന്തുരുത്ത്‌ കൈതക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: സി.സി.ഫിലിപ്പ്‌, സി.സി.തോമസ്‌, സി.സി.മൈക്കിള്‍, സി.സി.മത്തായി, ലൈലമ്മ. മരുമക്കള്‍: മേരി തിയത്തേട്ട്‌, ഗ്രേസി വട്ടക്കല്‍, മോളി കടവില്‍, ആന്‍സി കാഞ്ഞിരപറമ്പില്‍, മാത്യു കല്ലനാല്‍ (പാലാ).

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ഓശാന ഭക്തിസാന്ദ്രമായി

March 26th, 2013  |  by  |  published in TOP STORY | Comments Off

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ കുരുത്തോലകള്‍ വെഞ്ചരിക്കുന്നു.

  ഷിക്കാഗോ: വിശുദ്ധവാരത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയിലും ഓശാന ഞായര്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി. സൈത്തിന്‍ കൊമ്പുകളാലും ജയ്‌വിളികളാലും യേശുക്രിസ്‌തുവിനെ കഴുതപ്പുറത്ത്‌ സ്വീകരിച്ചതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട്‌ കുരുത്തോല കൈയിലേന്തി ഇടവകജനങ്ങള്‍ ഷിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ഭക്തിപൂര്‍വം ഓശാനയില്‍ പങ്കെടുത്തു. വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഓശാന ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ നടന്ന വിശുദ്ധബലിയില്‍ കുരുത്തോലയേന്തിയ നൂറുകണക്കിന്‌ വേദപാഠ കുട്ടികള്‍ അണിനിരന്നുള്ള പ്രദക്ഷിണമുണ്ടായിരുന്നു. മതാധ്യാപകര്‍, സിസ്റ്റേഴ്‌സ്‌, പള്ളി […]

യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍; യൂണിറ്റുകള്‍ ആവേശത്തില്‍

March 26th, 2013  |  by  |  published in LATEST NEWS | Comments Off

ബര്‍മിങ്‌ഹാം: യു.കെ.കെ.സി.എയുടെ 12-ാമത്‌ കണ്‍വന്‍ഷനില്‍ അണിചേരുവാന്‍ ഓരോ യൂണിറ്റുകളും തയ്യാറെടുപ്പ്‌ തുടങ്ങി. പുതുതായി യു.കെ.കെ.സി.എയില്‍ അംഗത്വം ലഭിച്ച വിഗാന്‍, മെയ്‌ഡസ്റ്റോണ്‍ ആന്‍ഡ്‌ ടന്‍ബ്രിഡ്‌ജ്‌ എന്നീ യൂണിറ്റുകള്‍ ആദ്യമായാണ്‌ സ്വന്തം ബാനറിന്‌ കീഴില്‍ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‌ അണിനിരക്കുന്നത്‌. യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി 49 യൂണിറ്റുകള്‍ക്കാണ്‌ യു.കെ.കെ.സി.എയില്‍ അംഗത്വമുള്ളത്‌. 49 യൂണിറ്റുകളും യു.കെ.കെ.സി.എയുടെ ബാനറിനു പിറകില്‍ റാലിയ്‌ക്കായി അണിനിരക്കുമ്പോള്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്‌മയായി അത്‌ മാറും. ഓരോ യൂണിറ്റുകളും വളരെ രഹസ്യമായാണ്‌ റാലിയ്‌ക്കായി തങ്ങളുടെ തയാറെടുപ്പുകള്‍ നടത്തുന്നത്‌. […]

ചുങ്കം: തോട്ടുങ്കല്‍ ഏലി

March 26th, 2013  |  by  |  published in OBITUARY | Comments Off

ചുങ്കം: അറയ്‌ക്കപ്പാറ തോട്ടുങ്കല്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലി (101) നിര്യാതയായി. പരേത അരീക്കര തച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഏലിക്കുട്ടി, ചിന്നമ്മ, മേരി, ബേബി, പരേതയായ പെണ്ണമ്മ, സോഫിയാമ്മ, ഫിലോമിന, ചാക്കോച്ചന്‍, സൈമണ്‍. മരുമക്കള്‍: പരേതനായ തോമസ്‌ അരയന്താനത്ത്‌ (പയ്യാവൂര്‍), പരേതനായ കുര്യാക്കോസ്‌ വെള്ളാപ്പിള്ളില്‍ (കൂടല്ലൂര്‍), ജോസഫ്‌ പടിക്കാച്ചിയില്‍ (മ്രാല), സുഷമ (ബ്രിജീത്ത്‌) കടപ്രയില്‍ (പെരിങ്ങളം), എസ്‌തപ്പാന്‍ മുളയിങ്കല്‍ (താമരക്കാട്‌), ജോസ്‌ വള്ളോംപുരയിടത്തില്‍ (കടനാട്‌), ലിസി ഉറുമ്പില്‍ (മുട്ടം), മോളി അമ്പേനാട്ട്‌ (ഉഴവൂര്‍).

ARCHIVES


encore