വെയില്‍സ്: യു.കെ.കെ.സി.വൈ.എല്‍. ഒരുക്കുന്ന ത്രിദിന ക്യാമ്പ്-2012 ന് വെയില്‍സ് വേദിയാകുന്നു. ഫെബ്രുവരി 10, 11, 12 തീയതികളില്‍ കെഫന്‍ലി പാര്‍ക്ക് മിഡ്‌വെയ്‌ല്‍സിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. വൈവിധ്യമാര്‍ന്ന കലാകായികവിനോദ പരിപാടികളോടൊപ്പം യുവജനവളര്‍ച്ചയ്‌ക്ക് അനിവാര്യവും പ്രചോദനമേകുന്നതുമായ ക്ലാസുകളോടുകൂടി ചിട്ടപ്പെടുത്തിയിരിക്കുന്ന വാര്‍ഷിക ക്യാമ്പിലേക്ക് യു.കെ.യിലെ എല്ലാ ക്‌നാനായ കത്തോലിക്കാ യുവതീയുവാക്കളെയും സ്‌നേഹപൂര്‍വം സംഘാടകര്‍ സ്വാഗതം ചെയ്‌തു. യു.കെ.കെ.സി.വൈ.എല്‍. ഒരുക്കുന്ന പ്രഥമ ക്യാമ്പ് വെറുമൊരു കൂട്ടത്തിന്റെ അനുഭവമല്ല, മറിച്ച് കൂട്ടായ്‌മയുടെ ചൈതന്യവും അവിസ്‌മരണീയ അനുഭവവുമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: Zubin Philip , Manjankal, President, UKKCYL – 07411019890, Deep Simon , Madathamcheril, Secretary, UKKCYL – 07735252373.






