യു.കെ.കെ.സി.എ. ദശാബ്‌ദി കണ്‍വന്‍ഷന്‌ പ്രൗഢോജ്വല തുടക്കം
Updated on July 23, 2011 at 6:23 pm

നോട്ടിംഗ്‌ഹാം: ന്യൂവാര്‍ക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ യു.കെ.കെ.സി.എയുടെ പത്താമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‌ തുടക്കമായി. രാവിലെ 10.30ന്‌ യു.കെ.കെ.സി.എ പ്രസിഡന്റ്‌ ഐന്‍സിറ്റിന്‍ വാലയില്‍ പതാക ഉയര്‍ത്തിയതോടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ദശാബ്‌ദി ആഘോഷങ്ങളുടെ ആവേശകരമായ പരിസമാപ്‌തിക്കു തിരിതെളിഞ്ഞു. പൗരാണികമായ പ്രാര്‍ത്ഥനാ ഗാനത്തിന്റെ വീചികള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും, വടക്കന്‍ അയര്‍ലണ്ടില്‍നിന്നുമൊക്കെ നൂറുകണക്കിന്‌ മൈലുകള്‍ യാത്രചെയ്‌ത്‌ എത്തിയ ആയിരക്കണക്കിനു സമുദായ സ്‌നേഹികളുടെ ആഹ്ലാദാരവങ്ങളില്‍ ന്യൂമാര്‍ക്ക്‌ പ്രകമ്പനംകൊണ്ടു. ക്‌നാനായ വൈകാരികതയുടെ അതുല്യ പ്രഭ എങ്ങും തിരതല്ലുകയായിരുന്നു ന്യൂവാര്‍ക്കിലെങ്ങും ഉല്‍സവ പ്രതീതി. നാളേറെക്കൂടി കണ്ടുമുട്ടിയവര്‍ പരസ്‌പരം ആശ്ലേഷിച്ചും, കുശലം പറഞ്ഞും സൗഹൃദം പുതുക്കുന്ന കാഴ്‌ചയില്‍ ആംഗലേയ നാടുതന്നെ മതി മറന്നു നിന്നു. അപരിചിതരായിരുന്ന ആരുമില്ല. തനിമയുടെ തനതു ചരിത്രം രചിക്കാന്‍ യു.കെയിലെ ക്‌നാനായ മക്കള്‍ ഒരുമിച്ചു കൂടിയപ്പോള്‍ അതു സമുദായ ചരിത്രത്തില്‍തന്നെ സ്ഥാനം പിടിച്ചിരിക്കുമെന്ന്‌ നിസ്സംശയം.
പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്റെ മുഖ്യകാര്‍മ്മികത്ത്വത്തില്‍ ഭക്തിസാന്ദ്രമായ ദിവ്യ ബലിയര്‍പ്പിച്ചു. ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍, ഫാ. സജി തോട്ടം എന്നിവര്‍ സഹകാര്‍മ്മികരായി. ദിവ്യബലിക്കുശേഷം ഉച്ച ഭക്ഷണത്തിന്റെ തിരക്കില്‍ വീണ്ടും സൗഹൃദത്തിന്റെ ചെറു സംഗമങ്ങള്‍. ഒപ്പം തുടര്‍ന്നു നടക്കാന്‍ പോകുന്ന സമുദായ റാലിക്കു വര്‍ണ്ണപ്പകിട്ടേകുന്നതിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായി യൂണിറ്റ്‌ ഭാരവാഹികള്‍. ചെണ്ടമേളങ്ങളുടെ മേളപ്പകര്‍ച്ചയില്‍ താളമിട്ട്‌ നാട്ടില്‍നിന്നെത്തിയ മാതാപിതാക്കളും, വിശിഷ്‌ടാതിഥികളും. എല്ലാത്തിനും കൃത്യതയാര്‍ന്ന നിര്‍ദ്ദേശങ്ങളും, നിയമങ്ങളുമായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഐന്‍സ്റ്റീന്‍ വാലയിലും, ജനറല്‍ കണ്‍വീനര്‍ സ്റ്റെബി ചെറിയാക്കലും, വിജയകരമായ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഷാജി വരാക്കുടിയുടെ നേതൃത്വത്തിലുള്ള മുപ്പതംഗസംഘം, റാലിക്കുവേണ്ട നിര്‍ദ്ദേശങ്ങളുമായി വിനോദ്‌ മാണി. സ്വാഗത നൃത്തത്തിന്റെ അവസാന വട്ട റിഹേഴ്‌സലിന്‌ നേതൃത്വം നല്‍കി കലാഭവന്‍ നൈസിനൊപ്പം ഷെല്ലി ഫിലിപ്പ്‌, സമയക്രമീകരണങ്ങളുടെയും, ഏകീകരണത്തിന്റെയും തിരക്കില്‍ ജോസ്‌ പരപ്പനാട്ട്‌, അതിഥി സല്‍ക്കാരത്തിനും നേതൃത്വം നല്‍കി എബി ജോസഫ്‌, ഏവര്‍ക്കും അവസാനവാക്കായി ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളുമായി ഫാ.സജി മലയില്‍ പുത്തന്‍പുരയിലും, ഫാ.സജി തോട്ടത്തിലും, ഒപ്പം യു.കെ. കെ.സി.വൈ.എല്‍ സാരഥികളായി സുബിന്‍ ഫിലിപ്പ്‌, ദീപ്‌ സൈമണ്‍, ടിജോ ജോസഫ്‌, പ്രദീഷ്‌ ഫിലിപ്പ്‌, ഷൈനോ തോമസ്‌ തുടങ്ങിയ യുവ നേതൃത്വത്തിന്റെ സഹായ ഹസ്‌തങ്ങള്‍ യു.കെ.കെ.സി.എയുടെ മുന്‍കാല നേതൃത്വത്തിന്റെ കലവറയില്ലാത്ത സഹകരണം വിശിഷ്‌ടാതിഥികളുടെ മഹനീയ സാന്നിധ്യം….ഇങ്ങനെ യു.കെ.യിലെ ക്‌നാനായക്കാരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനം കൂടി.

ഷാജി ചരമേല്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4