മാഞ്ചസ്റ്റര്‍: ക്‌നാനായ അസോസിയേഷന്റെ വിജയകരമായ ദശവാര്‍ഷികവും, കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയും അതിവിപുലമായി മാഞ്ചസ്റ്ററില്‍ ആഘോഷിച്ചു. മെയ് 30 ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച ഭക്തിപൂര്‍വ്വമായ പാട്ടുകുര്‍ബ്ബാനയില്‍ ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ മുഖ്യകാര്‍മികനായിരുന്നു. മാഞ്ചസ്റ്ററിന്റെ സമീപ പ്രദേശങ്ങളില്‍നിന്നുമെത്തിയ മറ്റ് വൈദികര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുശേഷം നടന്ന വര്‍ണ്ണപ്പകിട്ടുള്ള ഘോഷയാത്ര നടന്നു . മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയാഘോഷ സൂചകമായി ബാഡ്‌ജ് ധരിച്ച 100 വനിതകള്‍ ഘോഷയാത്രയ്‌ക്ക് നിറപ്പകിട്ടേകി. വൈകിട്ട് 5 മണിക്കാരംഭിച്ച കലാസന്ധ്യ അവിസ്‌മരണീയ അനുഭവമായി.
വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി. മാഞ്ചസ്റ്റര്‍ കെ.സി.വൈ.എല്‍ കുട്ടികള്‍ അവതരിപ്പിച്ച തീമാറ്റിക് വെല്‍കം പ്രസന്റേഷന്‍ വളരെ അര്‍ത്ഥവത്തായിരുന്നു. 20 യുവതികള്‍ പങ്കെടുത്ത ഫാഷന്‍ ഷോ കാണികളില്‍ ആവേശമുണര്‍ത്തി. എം.കെ.സി.എ പ്രസിഡന്റ് ബേബി കുര്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ. സജി മുഖ്യ പ്രഭാഷണം നടത്തി. ഫാ. മൈക്കിള്‍ മുറെയ്, യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്‍സ്റ്റില്‍ വാലായില്‍, യു.കെ.കെ.സി.വൈ.എല്‍. പ്രസിഡന്റ് സുബിന്‍ ഫിലിപ്പ്, റെജി മഠത്തിലേട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിജു ബേബി സ്വാഗതവും, ജൂലി ജോസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ ആശംസാ സന്ദേശം എം.കെ.സി.എ വൈസ് പ്രസിഡന്റ് ജെസി കുന്നശ്ശേരി യോഗമധ്യേ വായിച്ചു. വൈകിട്ട് 8.30ന് സ്‌നേഹവിരുന്നോടെ അവിസ്‌മരണീയമായ ആഘോഷപരിപാടികള്‍ക്ക് വിരാമമായി. ഏഷ്യാനെറ്റ്. യു.കെ പകര്‍ത്തിയെടുത്ത ഈ ആഘോഷ പരിപാടികള്‍ വരും നാളുകളില്‍ പ്രക്ഷേപണത്തിന് തയ്യാറാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എം.കെ.സി. യുടെ ദശാബ്‌ദി, ശതാബ്‌ദിയാഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ബേബി കുര്യന്‍, വൈസ് പ്രസിഡന്റ്‌റ്റെസി കുന്നശ്ശേരി, സെക്രട്ടറി വിജു ബേബി, ജോ. സെക്രട്ടറി ബിജു പി. മാണി, ട്രഷറര്‍ സണ്ണി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‌കി.
വിജു ബേബി
[Gallery not found]



