കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരളാടിസ്ഥ ാനത്തില്‍ ലേഖനമത്സരം നടത്തുന്നു. വിദ്യാര്‍ത്ഥികളെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും, അധ്യാപനം ഒരു തപശ്ചര്യയാക്കി മാറ്റുകയും ചെയ്‌ത പരേതനായ ഫാ. ജോസഫ് മണപ്പള്ളിലിന്റെ ഓര്‍മയ്‌ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5001, 3001, 1001 രൂപ വീതം കാഷ് അവാര്‍ഡ് സമ്മാനിക്കും. ലേഖനവിഷയം: വിദ്യാഭ്യാസം ആത്മീയ വളര്‍ച്ചയിലൂടെ. നിബന്ധനകള്‍: 8, 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കേരളത്തിലെ ഏതൊരു വിദ്യാര്‍ത്ഥിക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ലേഖനങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ലേഖനം എ 4 സൈസ് പേപ്പറില്‍ 5 പേജില്‍ കവിയരുത്. ലേഖനങ്ങള്‍ ഒക്‌ടോബര്‍ മുപ്പതിനകം. പ്രിന്‍സിപ്പല്‍, സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം, പിന്‍കോഡ് -686001. എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.






