കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
Updated on September 9, 2010 at 5:48 pm

രാജപുരം: കെ.സി.സി. രാജപുരം ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനവും മാര്‍ഗരേഖാ പ്രകാശനവും മാലക്കല്ല്‌ ലൂര്‍ദ്ദ്‌മാതാ ഹാളില്‍ സെപ്‌റ്റംബര്‍ 18-ന്‌ ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. ജോസ്‌ ചിറപ്പുറത്ത്‌ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫൊറോനാ പ്രസിഡന്റ്‌ മാത്യു പൂഴിക്കാലായില്‍ അദ്ധ്യക്ഷത വഹിക്കും. ഫൊറോനാ വികാരി ഫാ. ജോസ്‌ കടവില്‍ചിറയില്‍ മുഖ്യപ്രഭാഷണവും, ഫൊറോനാ ചാപ്ലയിന്‍ ഫാ. ജോസ്‌ കുറുപ്പന്തറ മെമ്പര്‍ഷിപ്പ്‌ കാമ്പെയിന്റെ ഉദ്‌ഘാടനവും നടത്തും. അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ ബാബു കദളിമറ്റം, അതിരൂപതാ ജോയിന്റ്‌ സെക്രട്ടറി ജോസ്‌ ചാമക്കുഴി, കെ.സി.ഡബ്ല്യൂ.എ. മലബാര്‍ റീജിയണല്‍ പ്രസിഡന്റ്‌ അന്നക്കുട്ടി ചാക്കോ എലയ്‌ക്കാട്ടുപറമ്പില്‍, കെ.സി.ഡബ്ല്യൂ.എ. ഫൊറോനാ പ്രസിഡന്റ്‌ ജാന്‍സി ജോയി കൊശപ്പള്ളില്‍, കെ.സി.വൈ.എല്‍. ഫൊറോനാ പ്രസിഡന്റ്‌ അഖില്‍ തോമസ്‌ പൂഴിക്കാലായില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെ.സി.ഡബ്ല്യൂ.എ., കെ.സി.വൈ.എല്‍. യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന പുരാതനപ്പാട്ട്‌, മാര്‍ഗംകളി, ഉണര്‍ത്തുപാട്ട്‌ എന്നിവ സമ്മേളനത്തിന്‌ കൊഴുപ്പേകും. ഉച്ചകഴിഞ്ഞ്‌ 3.30 നുള്ള വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തിലും ഫൊറോനായിലെ മുഴുവന്‍ യൂണിറ്റ്‌ ഭാരവാഹികളും മെമ്പര്‍മാരും, കെ.സി.ഡബ്ല്യൂ.എ., കെ.സി.വൈ.എല്‍. പ്രതിനിധികളും സംബന്ധിക്കും.

ബാബു കദളിമറ്റം

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4