തെള്ളകം: കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പുഴയില്‍ ഒക്‌ടോബര്‍ 23- ന് ശതാബ്‌ദി വികലാംഗ ദിനാചരണം സംഘടിപ്പിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി രൂപീകൃതമായിരിക്കുന്ന സാമൂഹിക വികസന കമ്മറ്റിയുടെയും സെന്റ്. ജോസഫ് കോണ്‍ഗ്രിഗേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് വികലാംഗദിനാചരണം സംഘടിപ്പിക്കുവാന്‍ വിഭാവനം ചെയ്യുന്നത്. ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, ക്ലാസ്സുകളും, കലാപരിപാടികളും, പൊതുസമ്മേളനവും ഉണ്ടായിരിക്കും. ഇതോടനുബന്ധിച്ച് ?വികലാംഗര്‍ ഇന്നത്തെ സമൂഹത്തില്‍ ? എന്ന വിഷയത്തില്‍ ഒരു ലേഖന മത്സരവും സംഘടിപ്പിക്കുകയാണ്. മത്സര നിബന്ധനകള്‍ : വിവിധതരം വൈകല്യമുള്ളവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം (ശാരീരികം, മാനസികം, സാക്ഷ്യപത്രവും ഉണ്ടായിരിക്കണം, ലേഖനം മൂന്ന് പേജില്‍ കൂടാന്‍ പാടില്ല. ആദ്യ പേജില്‍ പേര്, മേല്‍വിലാസം, വയസ്സ്, ഇടവക, ഫോണ്‍ നമ്പര്‍, ഏത് വികലാംഗ കാറ്റഗറിയില്‍ പെടുന്നു എന്നീ വിവരങ്ങള്‍ എഴുതിയിരിക്കണം. ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം സമ്മാനം ഉണ്ടായിരിക്കും. ലേഖനം ഓക്‌ടോബര്‍ 10 നകം ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചെയര്‍മാന്‍, ശതാബ്‌ദി സാമൂഹിക വികസന കമ്മറ്റി, ചൈതന്യ, തെള്ളകം. കോട്ടയം – 16 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. Contact No: 9895452636






