മാര്‍ മാത്യു മൂലക്കാട്ടിന്‌ റോക്ക്‌ലാന്‍ഡില്‍ ഊഷ്‌മള സ്വീകരണം
Updated on September 8, 2010 at 11:41 am

n1ന്യൂയോര്‍ക്ക്‌: ഐ.കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ റോക്ക്‌ലാന്‍ഡിലെ ക്‌നാനായ സെന്ററില്‍ വച്ച്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഫാ. ജോസഫ്‌ തറക്കല്‍, റ്റോമി വടുതല എന്നിവര്‍ മൂലക്കാട്ട്‌ പിതാവിനെ സ്വീകരിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ.ജെയിംസ്‌ പൊങ്ങാനയില്‍, ഫാ. ജോസ്‌ തറക്കല്‍, ഫാ. ഏബ്രഹാം കളരിക്കല്‍ എന്നിവര്‍ പിതാവിനോടൊപ്പം പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ സഭയും സമുദായവും ഒന്ന്‌ ചേര്‍ന്ന്‌ ദൈവാരൂപിയില്‍ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത മൂലക്കാട്ട്‌ പിതാവ്‌ എടുത്തുപറഞ്ഞു. കോട്ടയം രൂപതയുടെ ശതാബ്‌ദി ആഘോഷിക്കുന്ന ഈ വര്‍ഷ സഭാസാമുദായികവളര്‍ച്ച ലക്ഷ്യമാക്കുന്ന അനവധി സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. റോക്ക്‌ ലാന്‍സിലെ ക്‌നാനായ സെന്ററില്‍ ആരംഭിക്കുന്ന വേദപാഠ ക്ലാസ്സുകളുടെ ഉദ്‌ഘാടനം ചടങ്ങില്‍ മൂലക്കാട്ട്‌ പിതാവ്‌ നിര്‍വ്വഹിക്കുകയും ഇത്‌ നമ്മുടെ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ചെലുത്തുന്ന പങ്കിനേപ്പറ്റി എടുത്തുപറയുകയും ചെയ്‌തു.

ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌

n2

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4