കിഴക്കേനട്ടാശ്ശരി: കെ.സി.വൈ.എല്‍. ഇടയ്‌ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വടംവലി മത്സരവും ഓണപ്പാട്ട് മത്സരവും കിഴക്കേനട്ടാശ്ശേരില്‍ നടത്തി. ഫാ. ഫിലിപ്പ് തൊടുകയില്‍ പതാക ഉയര്‍ത്തി. ഫൊറോനാ പ്രസിഡന്റ് നിധിന്‍ പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം തോമസ് ചാഴികാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാ ചാപ്ലയിന്‍ ഫാ. അബ്രഹാം പറമ്പേട്ട്, അതിരൂപതാ ഡയറക്‌ടര്‍ ഡോ. ഫ്രാന്‍സിസ് സിറിയക്, കെ.സി.സി. ഫൊറോനാ പ്രസിഡന്റ് റ്റോമി കൊച്ചാനയില്‍, ജെയിസണ്‍ ആലപ്പാട്ട്, റ്റോജി പുഴക്കരോട്ട്, രാജു ആലപ്പാട്ട്, നിതിന്‍ കോയിക്കല്‍, ജിത്തു ചെട്ടിയാത്ത്, റ്റിജിന്‍ ചേന്നാത്ത്, ജെനി പുളിമ്പാറയില്‍, മാത്യൂസ് പൂഴിമേല്‍, അലീന ബെന്നി, റ്റോബിന്‍ കൈതവേലില്‍, ജീവന്‍ പൂത്തറ, മരിയ കുരിയത്തറ, സിസ്റ്റര്‍ അയലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കുമരകവും, രണ്ടാം സ്ഥാനം പാച്ചിറയും നേടി. വടംവലി മത്സരത്തില്‍ ഒളശ്ശ ട്രോഫിനേടി. കുമരകം രണ്ടാമതെത്തി. ഫാ. ഏബ്രഹാം പറമ്പേട്ട്, ഫാ. ഫിലിപ്പ് തൊടുകയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
നിധിന്‍ പുല്ലുകാടന്‍






