കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് രാജ് – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മികവും, പ്രാഗല്‍ഭ്യവുമുള്ളവര്‍ പൊതുരംഗത്ത് വരുന്നതിന് പ്രചോദനം നല്‍കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സെപ്‌റ്റംബര്‍ പത്തിനു രാവിലെ പത്തു മണിക്ക് ശില്‍പശാല ആരംഭിക്കും. തോമസ് ചാഴികാടന്‍ എം.എല്‍.എ, ഡോ.കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രൊഫ.ബാബു പൂഴിക്കുന്നേല്‍






