വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
Updated on September 7, 2010 at 4:52 pm

ഏറ്റുമാനൂര്‍: കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റ്‌ വിന്‍സന്റ്‌ ഡി പോളിന്റെ 350-ാം ചരമവാര്‍ഷിക തിരുനാളും കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 57-ാം വാര്‍ഷികവും സംയുക്തമായി ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയാങ്കണത്തില്‍ സെപ്‌റ്റംബര്‍ 26-ന്‌ സംഘടിപ്പിക്കുന്നു. അന്നു രാവിലെ 9 മണിക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. 9.30-ന്‌ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്ന്‌ പാരിഷ്‌ ഹാളില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി ദേശീയ-സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ഉച്ചഭക്ഷണത്തിനുശേഷം പ്രവര്‍ത്തകാംഗങ്ങള്‍ക്ക്‌ സെമിനാറും ചര്‍ച്ചകളും ഉണ്ടായിരിക്കും. സൊസൈറ്റിയില്‍ അമ്പതിലധികം വര്‍ഷം സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന അംഗങ്ങളെ ആദരിക്കല്‍, ശതാബ്‌ദി സ്‌മാരകമായി നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം, ശതാബ്‌ദി ക്വിസ്‌-ഉപന്യാസമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, ഓസ്സാനാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ വിതരണം തുടങ്ങിയവ തദവസരത്തില്‍ നടക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഏറ്റുമാനൂര്‍ പള്ളി വികാരി ഫാ. ജോസ്‌ നെടുങ്ങാട്ട്‌ ചെയര്‍മാനായും സി.സി. പ്രസിഡന്റ്‌ ബ്ര. പി.ജെ. സിറിയക്‌ പറപ്പള്ളില്‍ ജനറല്‍ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4