ഡാളസ്: കോട്ടയം അതിരൂപതയുടെ ഡാളസിലെ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡാളസ് ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ വച്ച് വികാരി ഫാ. ജോസഫ് ശൗര്യാംമാക്കീലും, ട്രസ്റ്റി റ്റോമി തൈത്തറപ്പേലും കൂടി ഡാളസ് രൂപതാ ഓക്‌സിലറി ബിഷപ് ഡോ. ഡഗ്‌ളസ് ഡിസോട്ടലിന്റെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തിയാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. ദേവാലയത്തില്‍ എത്തിയ ബിഷപ്പിനെ മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് ഇടവക ജനങ്ങള്‍ സ്വീകരിച്ചത്. പുതിയ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പ് വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ബിഷപ് ഡോ.ഡഗ്‌ളസ് ഡിസോട്ടല്‍ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ച സേവി ചിറയിലിനെയും, എബ്രാഹം മാക്കിയിലിനെയും സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ഒന്നാം സമ്മാനമായ ഹോണ്ട അക്കോര്‍ഡ് കാര്‍ ജേക്കബ് തോമസ് മുട്ടത്തിനും, ഇന്ത്യ ടിക്കറ്റ് ഉമ്മന്‍ കോശിക്കും, ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ബിജി ബേബിക്കും ലഭിച്ചു. റാഫിള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ഇലക്കൊടിക്കലിനെയും തിയോഫിന്‍ ചാമക്കാല, കുരുവിള ചെമ്മാച്ചേല്‍, ഡെന്നീസ് നടക്കുഴയ്‌ക്കല്‍, ബാബു ചക്കുങ്കല്‍, സാബു തടത്തില്‍, ബിനു വണ്ടന്നൂര്‍, അബ്രാഹം താറത്തട്ടേല്‍ തുടങ്ങി റാഫിളിന്റെ നടത്തിപ്പിനോടു സഹകരിച്ച എല്ലാവരെയും ഫാ. ജോസഫ് ശൗര്യാംമാക്കീല്‍ അഭിനന്ദിച്ചു. ജെസല്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള കെ.സി.വൈ.എല്‍. ന്റെ പുതിയ ഭാരവാഹികളെ ബിഷപ് പ്രത്യേകം അനുമോദിച്ച് പ്രാര്‍ത്ഥിച്ചു. ഒരു മാസം മുമ്പ് നടന്ന പുതിയ പള്ളിയുടെ കൂദാശ ചടങ്ങുകള്‍ക്ക് ഡാളസ് രൂപതയിലെ ബിഷപ് ഡോ. മാര്‍ക്ക് സീറ്റ്‌സ് പങ്കെടുത്തിരുന്നു. അടുത്തടുത്ത് രണ്ട് ബിഷപ്പുമാരുടെ പള്ളി സന്ദര്‍ശനം ഡാളസ് രൂപതയ്‌ക്ക് സീറോ മലബാര്‍ സഭയോടും ക്‌നാനായ സമൂഹത്തോടുമുള്ള താല്‌പര്യവും സഹകരണവും വ്യക്തമാക്കുന്നതാണ്.
ബാബു പടവത്തിയില്‍ & സിബി കാരക്കാട്ടില്‍








