ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് ക്‌നാനായ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 29 ഞായറാഴ്‌ച ഡാളസ് ക്രൈസ്റ്റ് ദ് കിംഗ് പള്ളിയോടു ചേര്‍ന്നുള്ള ക്‌നായി തൊമ്മന്‍ ഹാളില്‍ നടത്തി. ഫാ. ജോസഫ് ശൗര്യാംമാക്കിയിലിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാബു തടത്തില്‍ സ്വാഗതം ആശംസിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. കേരളീയ വേഷവിധാനങ്ങള്‍ അണിഞ്ഞെത്തിയ ജനങ്ങള്‍ മഹാബലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സീനാ മണ്ണില്‍, ഫില്‍മോന്‍ ചിറയില്‍, എബ്രാഹം മാക്കീല്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ.സി.സി.എന്‍.എ. ഡാളസ് കണ്‍വന്‍ഷനില്‍ ഡാളസില്‍ നിന്നും മത്സരവിജയികളായവരെ സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അനുമോദിച്ചു. തമ്പി പച്ചിക്കര മോഡറേറ്റര്‍ ആയിരുന്നു.
ബാബു പടവത്തിയില്‍ & സിബി കാരക്കാട്ടില്‍






