
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്ന ഇന്റര്‍ കോളേജിയ്‌റ്റ് വോളിബോള്‍ ടൂര്‍ണമെന്റ് തോമസ് ചാഴിക്കാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക,് പ്രൊഫ. ഇ.പി. മാത്യു, ഡോ. ബെന്നി കുര്യക്കോസ്, ഡോ. വി. എസ്. ജോസ് എന്നിവര്‍ സമീപം.
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരളാ ഇന്റര്‍ കോളേജിയ്‌റ്റ് വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. പുരുഷ വിഭാഗത്തില്‍ ബിഷപ്പ് തറയില്‍ ട്രോഫിക്കു വേണ്ടിയും, വനിതാ വിഘാഗത്തില്‍ സിസ്റ്റര്‍ ഗോരേത്തി ട്രോഫിക്കുയുമുള്ള മത്സരങ്ങളാണ് നടക്കുന്നത്. പുരുഷ വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ കോട്ടയം ബസേലിയോസ്, അരുവിത്തറ സെന്റ് ജോര്‍ജിനെ ഏകപക്ഷിയമായ മൂന്നു സെറ്റുകള്‍ക്കും (25-21, 25-18, 25-23) ,തേവര എസ്.എച്ച്, മാന്നാനം കെ.ഇ യെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കള്‍ക്കും (25-22, 25-18, 22-25, 17-25, 15-09) ,കോഴിക്കോട് എസ്.എന്‍.ജി, അതിഥേയരായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (20-25, 25-23, 21-25, 25-23, 15-10). നേരത്തെ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ. ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.ഇ.പി.മാത്യു. ഡോ. ബെന്നി കുര്യക്കോസ്, ഡോ. വി. എസ്. ജോസ് എന്നിവര്‍ പ്രസംഗിച്ചു.






