ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ കര്‍മം ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു. സെപ്‌റ്റംബര്‍ 4 ശനിയാഴ്‌ച വൈകുന്നേരം ആരംഭിച്ച കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍. എബ്രഹാം മുത്തോലത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസോസിയേറ്റ് വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. വില്‍സണ്‍ കര്‍മ്മങ്ങളില്‍ സഹായിച്ചു. തുടര്‍ന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ച് സമ്മേളനം നടത്തി. പരിപാടികള്‍ക്ക് സാലി കിഴക്കേക്കുറ്റ്, മനീഷ് കൈമൂലയില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ജോണ്‍ പാട്ടപ്പതിയില്‍ സ്വാഗതവും രാജേഷ് കിഴക്കേതില്‍ നന്ദിയും പറഞ്ഞു.
റോയി നെടുംചിറ








