ക്രോയിഡോണ്‍ ക്‌നാനായ സംഗമം അവിസ്‌മരണീയമായി
Updated on September 3, 2010 at 11:00 am

K1യോര്‍ക്ക്‌ഷെയര്‍: ക്രോയിഡോണ്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വര്‍ണോജ്വലമായി സമാപിച്ചു. യോര്‍ക്ക്‌ഷെയറിന്റെ ശാലീന മനോഹാരിതയില്‍ നടന്ന ത്രിദിന കണ്‍വനില്‍ സംസ്‌കാരിക പൈതൃകവും ക്‌നാനായ തനിമയും പുതുതലമുറയ്‌ക്ക്‌ പകര്‍ന്നു നല്‌കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യമാണ്‌ സംഘാടകര്‍ക്കുള്ളത്‌. യോര്‍ക്ക്‌ഷെയര്‍ ഡെയില്‍സില്‍ നടന്ന ത്രിദിന കണ്‍വന്‍ഷനില്‍ ആകസ്‌മികമായി `മാവേലി’ എത്തിയത്‌ കുട്ടികളില്‍ അവിസ്‌മരണീയ അനുഭവമായി. ബിജു ചമ്പക്കര ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ഓണസന്ദേശം നല്‌കി. വഞ്ചിപ്പാട്ട്‌ മത്സരം, നാടന്‍ പന്തുകളി, കലംതല്ലി പൊട്ടിക്കല്‍ തുടങ്ങിയ കേരളീയ നാടന്‍ കായികവിനോദങ്ങളില്‍ കുട്ടികള്‍ ആവേശത്തോടെയാണ്‌ പങ്കെടുത്തത്‌. പരിപാടികള്‍ക്ക്‌ ബിനോയ്‌ മാത്യു, ജോണി കെ. ചാക്കോ, ജോണ്‍ മാത്യൂസ്‌, ബിജു ചമ്പക്കര എന്നിവര്‍ നേതൃത്വം നല്‌കി.

സഖറിയ പുത്തന്‍കളം

K3K2

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4