ഷിക്കാഗോ കെ.സി.സി. അതിരൂപതാ സ്ഥാപനദിനം ആഘോഷിച്ചു
Updated on September 3, 2010 at 3:41 pm

DSC_0448ഷിക്കാഗോ കെ.സി.സി. അതിരൂപതാ സ്ഥാപനദിനം ആഘോഷിച്ചുഷിക്കാഗോ ക്‌നാനായ സമൂഹത്തിനുവേണ്ടി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടില്‍ നിന്നും എത്തിയ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, സി. സേവ്യര്‍, സി. അനുഗ്രഹ, സി. ജസ്സീന എന്നിവര്‍ക്ക്‌ സ്വീകരണവും നല്‌കി. കെ.സി.എസ്‌. പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ സ്വാഗതം ആശംസിച്ചു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ കെ.സി.എസ്‌. ന്‌ ലഭിച്ച നേട്ടങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച ?എല്ലാവര്‍ക്കും പ്രസിഡന്റ്‌ നന്ദിപറയുകയും അതിരൂപതയുടെ പിറന്നാള്‍ ദിനാശംസകള്‍ നേരുകയും ചെയ്‌തു. തുടര്‍ന്നു നടത്തിയ മറുപടി പ്രസംഗത്തില്‍ ഫാ. ജോസും, സി. സേവ്യറും കെ.സി.എസ്‌. ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ സഹകരണങ്ങളും വാഗ്‌ദാനം ചെയ്യുകയും ശതാബ്‌ദി വര്‍ഷത്തിന്റെ ഭാവുകങ്ങള്‍ ആശംസിക്കുകയും വിവിധ നേട്ടങ്ങള്‍ കൈവരിച്ചതിന്‌ അഭിനന്ദിക്കുകയും ചെയ്‌തു.
കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍, വിമന്‍സ്‌ ഫോറം നാഷ്‌ണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡെല്ലാ നെടിയകാലാ എന്നിവര്‍ സന്നിഹിതരായിരുന്നു. മേയമ്മ വെട്ടിക്കാട്ടും ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറവും മറ്റു ഭാരവാഹികളും ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ രൂപതാ ജന്മദിനാഹ്ലാദം എല്ലാവരുമായി പങ്കുവച്ചു.
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ ആയ ഷാജന്‍ ആനിതോട്ടം, ചിന്നു തോട്ടം, സാങ്കേതിക സഹായം നല്‌കിയ അനില്‍ & ബൃന്ദ ഇടുക്കുതറ, ഷിജു ചെറിയത്ത്‌, പ്രൊസഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ മത്തിയാസ്‌ പുല്ലാപ്പള്ളി, ഗ്രേസി വാച്ചാച്ചിറ, ബാബു തൈപ്പറമ്പില്‍, സജി ഇറപുറം, ജോണ്‍ കരമ്യാലില്‍, കലാകായിക മത്സരങ്ങളുടെ കോ-ഓര്‍ഡിനേറ്റേഴ്‌സായ ജസ്സ്‌മോന്‍ പുറമഠം, സിബി കദളിമറ്റം, ജെയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, ബാറ്റില്‍ ഓഫ്‌ സിറ്റിസ്‌ കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം നേടിയ കെ.സി.വൈ.എല്‍. ടീമിനേയും, ഡെല്ലാ നെടിയകാലായില്‍ നേതൃത്വം നല്‌കിയ വിമന്‍സ്‌്‌ ഫോറം പ്രവര്‍ത്തകരേയും, കായിക മത്സരങ്ങളില്‍ വിജയം നേടിയ ലൂസി എലവുങ്കല്‍, സിറിയക്‌ കൂവക്കാട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, കെ.സി.എസ്‌. ക്യാമ്പിങ്ങിന്‌ നേതൃത്വം നല്‌കിയ ജോണ്‍സണ്‍ കൂവക്കട എന്നിവരെയും മാധ്യമ പ്രവര്‍ത്തകരായ കേരള എക്‌സ്‌പ്രസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജോസ്‌ കണിയാലി, ക്‌നാനായ വോയ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സാജു കണ്ണമ്പള്ളി എന്നിവരെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്‌തു. കെ.സി.എസ്‌. മുന്‍ പ്രസിഡന്റുമാരായ ജോണ്‍ സി. ഇലക്കാട്ട്‌, മാത്യു പടിഞ്ഞാറേല്‍, ജോയി വാച്ചാച്ചിറ, ജോണി പുത്തന്‍പറമ്പില്‍, സൈമണ്‍ പള്ളിക്കുന്നേല്‍, ജോസ്‌ കണിയാലി എന്നിവരുടെയും മൈക്കിള്‍ മാണിപറമ്പില്‍, ടോമി അമ്പേനാട്ട്‌, ജോണ്‍ പാട്ടപ്പതി, നിണല്‍ മുണ്ടപ്ലാക്കല്‍ തുടങ്ങിയ കെ.സി.എസ്‌. ഭാരവാഹികളും മറ്റു നൂറുകണക്കിന്‌ കെ.സി.എസ്‌. പ്രവര്‍ത്തകരുടെ സാന്നിധ്യംകൊണ്ടും സമ്മേളനം ശ്രദ്ധേയമായി. ജോ. സെക്രട്ടറി സ്റ്റീഫന്‍ ചൊള്ളമ്പേലിന്റെ കൃതജ്ഞതക്കുശേഷം സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു. PTHOTO GALLERY ATTACHED

സ്റ്റീഫന്‍ ചൊള്ളമ്പേല്‍.

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4