ശതാബ്ദി മിഷന്‍ സംഗമം ചുങ്കത്ത്‌
Updated on September 3, 2010 at 10:36 am

centlogoതൊടുപുഴ: കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള മിഷന്‍ സംഗമം ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ചുങ്കത്തു വച്ച്‌ നവംബര്‍ അഞ്ചിന്‌ സംഘടിപ്പിക്കുന്നതാണ്‌. അന്നു രാവിലെ ഒമ്പതിന്‌ ചുങ്കം പാരിഷ്‌ ഹാളില്‍ പ്രതിനിധി സമ്മേളനം നടത്തും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ തൊടുപുഴ ടൗണില്‍ നിന്നും ആരംഭിക്കുന്ന മിഷന്‍ റാലിയില്‍ അതിരൂപതയിലെ മുഴുവന്‍ മിഷന്‍ ലീഗ്‌ അംഗങ്ങളും പങ്കെടുക്കും. തുടര്‍ന്ന്‌ ചുങ്കം പള്ളി അങ്കണത്തില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ വൈദിക മേലധ്യക്ഷന്മാരും, സാമൂഹ്യ – സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. പരിപാടിയുടെ വിജയത്തിനായി ഫൊറോനാ വികാരി ഫാ.ജോസഫ്‌ ഈഴാറാത്ത്‌ ചെയര്‍മാനും, ഷെവ. ഔസേപ്പ്‌ ചാക്കോ പുളിമൂട്ടില്‍ രക്ഷാധികാരിയുമായി 151 പേരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഫാ.റോജി മുകളേല്‍ – ജോയിന്റ്‌ ചെയര്‍മാന്‍, ജില്‍മോന്‍ മഠത്തില്‍ – ജനറല്‍ കണ്‍വീനര്‍, ഫാ.റ്റോമി പട്ടുമാക്കില്‍ – കോ ഓര്‍ഡിനേറ്റര്‍, സിസ്‌റ്റര്‍ ഗ്ലാഡിസ്‌ എസ്‌.വി.എം – സെക്രട്ടറി എന്നിവര്‍ കേന്ദ്ര കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നു.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4