കെ.സി.എസ്‌. പിക്‌നിക്കും ഓണാഘോഷവും സെപ്‌റ്റംബര്‍ 11-ന്‌
Updated on September 2, 2010 at 3:03 pm

kcsഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പിക്‌നിക്കും ഓണാഘോഷവും സെപ്‌റ്റംബര്‍ 11-ന്‌ നടത്തുന്നതാണെന്ന്‌ കെ.സി.എസ്‌. സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ അറിയിച്ചു. ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഡെസ്‌പ്ലയിന്‍സില്‍ ഗോള്‍ഫ്‌ റോഡിനും ബല്ലാര്‍ഡ്‌ റോഡിനും ഇടയില്‍ ഈസ്റ്റ്‌ റിവര്‍റോഡില്‍ സ്ഥിതിചെയ്യുന്ന ബിഗ്‌ബെന്‍ഡ്‌ ലേക്‌ പിക്‌നിക്ക്‌ സെന്ററില്‍ വച്ചാണ്‌ പരിപാടികള്‍ നടത്തുന്നത്‌. പിക്‌നിക്കില്‍ നടത്തുന്ന വിനോദ പരിപാടികള്‍ക്ക്‌ പുറമേ, ഓണത്തോടനുബന്ധിച്ചുള്ള കേരളീയ നാടന്‍ കായിക മത്സരങ്ങളും നടത്തുന്നതാണ്‌. വടംവലി, കലം അടി, ചാക്കിലോട്ടം, ലെമണ്‍ റേസ്‌, നാടന്‍ പന്തുകളി, തവളചാട്ടം തുടങ്ങി ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയങ്കരമായ നിരവധി ഇനങ്ങള്‍ നടത്തുമെന്ന്‌ സംഘാടകര്‍ പറഞ്ഞു. ബോട്ടിംഗിനും ഫിഷിംഗിനും അനുയോജ്യമായ ഈ സ്ഥലത്ത്‌ വച്ച്‌ വ്യത്യസ്‌തമായ ഒരു പിക്‌നിക്കും ഓണാഘോഷവും കുടുംബാംഗങ്ങള്‍ക്ക്‌ ഒപ്പം ആസ്വദിക്കുവാന്‍ കെ.സി.എസ്‌. എക്‌സിക്യൂട്ടീവ്‌ എല്ലാവരെയും സ്വാഗതം ചെയ്‌തു. ഭാരവാഹികളായ മേയമ്മ വെട്ടിക്കാട്ട്‌, ജോണ്‍ പാട്ടപ്പതി, ജോസ്‌ തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ക്കു പുറമെ മാത്യു മേലുവള്ളി ചെയര്‍മാനായുള്ള ഔട്ട്‌ഡോര്‍ കമ്മിറ്റിയിലെ സൈമണ്‍ മുട്ടം, ഷിബു കാരിക്കല്‍, ഫിലിപ്പ്‌ പണയപ്പറമ്പില്‍, റോമി നെടുഞ്ചിറ, സിനി നെടുന്തുരുത്തി എന്നിവരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

റോയി ചേലമലയില്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4