കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
Updated on September 2, 2010 at 10:34 am

arun-mathewകോട്ടയം: അമിതവേഗതയിലെത്തിയ കാറിടിച്ച്‌ കാല്‍നടയാത്രക്കാരനായ ക്‌നാനായ യുവാവ്‌ മരിച്ചു. ഇന്‍ഡസ്‌ ബാങ്കിന്റെ കോട്ടയം കളക്‌ടറേറ്റ്‌ ശാഖയില്‍ അസിസ്‌റ്റന്റ്‌ മാനേജരായ കൈപ്പുഴ ഒട്ടക്കാട്ടില്‍ അരുണ്‍ (തോമസുകുട്ടി – 29) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാത്രി പതിനൊന്നരയോടെ കോട്ടയം നഗമധ്യത്തിലെ സ്‌റ്റാര്‍ ജംഗ്‌ഷനിലാണ്‌ അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്ന അരുണ്‍ കഞ്ഞിക്കുഴിയിലെ താമസസ്ഥത്തേക്കു പോകാന്‍ ഓട്ടോ അന്വേഷിക്കുന്നതിനിടയാണ്‌ ദുരന്തമുണ്ടായത്‌. കൂട്ടുകാര്‍ ഓട്ടോ തിരക്കി പോയ സമയത്ത്‌ ഒറ്റയ്‌ക്കു നിന്ന അരുണിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്‌ച്ചുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. അരുണിനൈ ഉടന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടക്കാട്ടില്‍ മാത്യു (ജായ്‌സ്‌) – നീന ദമ്പതികളുടെ മകനാണ്‌ അരുണ്‍. നീന കുമരകം വിശാഖംതറ കുടുംബാംഗമാണ്‌. ഒന്നര വര്‍ഷം മുമ്പാണ്‌ അരുണ്‍ ഇന്‍ഡസ്‌ ബാങ്കില്‍ ജോലിക്കു ചേര്‍ന്നത്‌. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അരുണിന്റെ വിവാഹം. ഭാര്യ നാന്‍സി കുമരകം മൂലയില്‍ കുടുംബാംഗമാണ്‌. നാന്‍സി കോട്ടയം കളത്തിപ്പടി ഗിരിദീപം സ്‌കൂലില്‍ അധ്യാപികയാണ്‌. കഞ്ഞിക്കുഴിയിലുള്ള സ്വന്തം ഫ്‌്‌ളാറ്റിലാണ്‌ അരുണും നാന്‍സിയും താമസിച്ചിരുന്നത്‌. അരുണിന്റെ സഹോദരങ്ങള്‍: മാത്യു, എലിസബത്ത്‌. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കൈപ്പുഴയിലെ തറവാട്ടു വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന്‌ (വെള്ളി – 03/09/10) രാവിലെ ഒമ്പതിന്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. വെളുത്ത അംബാസഡര്‍ കാറാണ്‌ അരുണിനെ ഇടിച്ചിട്ടതെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ കാര്‍ കണ്ടെത്താന്‍ പോലീസ്‌ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4