സെന്റ്‌ മേരീസ്‌ റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
Updated on September 1, 2010 at 11:39 am

craffileഷിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ഷിക്കാഗോയില്‍ പുതുതായി വാങ്ങിയ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ്‌ തിരുനാളിനോടനുബന്ധിച്ച്‌ സെന്റ്‌ മേരീസ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ വച്ച്‌ നടത്തപ്പെട്ടു. റാഫിളിന്റെ ഒന്നാം സമ്മാനത്തിന്‌ രാജു നെടിയകാലായിലും (ഷിക്കാഗോ), രണ്ടാംസമ്മാനത്തിന്‌ സോമന്‍ കോട്ടൂരും (അരിസോണ) അര്‍ഹരായി. വിമന്‍സ്‌ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ റാഫിള്‍ കോര്‍ഡിനേറ്ററായി ജയ കുളങ്ങരയും, ബീന മണപ്പള്ളി, ഷൈനി തറത്തട്ടേല്‍, മിനി ഇടക്കര, സാലി കിഴക്കേക്കുറ്റ്‌, സാബാ നെടുംചിറ, ഷൈനി വിരുത്തികുളങ്ങര, മായ പള്ളിവീട്ടില്‍ എന്നിവര്‍ വിമന്‍സ്‌ മിനിസ്‌ട്രി കോര്‍ഡിനേറ്റര്‍ മേഴ്‌സ്‌ ഇടിയാലിന്റെ നേതൃത്വത്തില്‍ റാഫിളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. റാഫിളിന്റെ വിജയത്തിനുവേണ്ടി സഹകരിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്‌ത ഏവരെയും വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌ അഭിനന്ദിച്ചു.

റോയി നെടുംചിറ

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4