ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോളേജ് സെമിനാര്‍ഹാളില്‍ നടന്നു. ഡിപ്പാര്‍ട്ടുമെന്റ് മുന്‍ വേധാവിയും പി.എസ്.സി. മെമ്പറുമായിരുന്ന പ്രൊഫ. ജോയി മുപ്രാപ്പിള്ളില്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ് സിറിയക് മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.എസ്. ജോസ് (എച്ച്.ഒ.ഡി), കോളേജ് അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സ്റ്റീഫന്‍ മാത്യു, മോളി പി.എം. എന്നിവര്‍ പ്രസംഗിച്ചു. അലുംമ്‌നി അസോസിയേഷന്‍ സെക്രട്ടറി കെ.സി. എബ്രാഹാം, ജോസ് വര്‍ഗീസ്, ഡൈഗോ ജോസ്‌മോന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി സിറിയക് ജോസഫ് ചൊള്ളമ്പേല്‍ (പ്രസിഡന്റ്), സിറിയക് ജോര്‍ജ് (സെക്രട്ടറി), മോളി പി. എം. (വൈസ് പ്രസിഡന്റ്), ഐശ്വര്യ ബി. നായര്‍ (വൈസ് പ്രസിഡന്റ്), ജോസ് ചാണ്ടി (ട്രഷറര്‍), ശരത്‌ലാല്‍, സാജു ജോണ്‍ (എസ്‌കിക്യൂട്ടീവ് കമ്മിറ്റി ) എന്നിവരെ തെരഞ്ഞെടുത്തു.






