ഹര്‍ഷ സിറിയക്‌ കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ്‌ സെക്രട്ടറി
Updated on August 31, 2010 at 1:59 pm

kcylharshaകോട്ടയം: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ജോയിന്റ്‌ സെക്രട്ടറിയായി ഹര്‍ഷ സിറിയക്‌ തെരഞ്ഞെടുക്കപ്പെട്ടു. മ്രാല ഇടവക പുന്നമറ്റത്തില്‍ (ചെമ്മലക്കുഴിയില്‍) സിറിയക്‌ – എല്‍സി ദമ്പതികളുടെ മകളായ ഹര്‍ഷ മൂവാറ്റുപുഴ നിര്‍മല കോളജില്‍ മൂന്നാം വര്‍ഷ മലയാള സാഹിത്യ വിദ്യാര്‍ഥിനിയാണ്‌.കെ.സി.വൈ.എല്‍ മ്രാല യൂണിറ്റ്‌ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, ചുങ്കം ഫൊറോനാ വൈസ്‌ പ്രസിഡന്റ്‌ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌. നിലവില്‍ നിര്‍മല കോളജ്‌ യൂണിയന്‍ ഭാരവാഹിയും, മലയാളം സമാജം സെക്രട്ടറിയുമാണ്‌. ചൈതന്യയില്‍ നടന്ന കെ.സി.വൈ.എല്‍ അതിരൂപത സെനറ്റ്‌ ഏകകണ്‌ഠമായാണ്‌ ഹര്‍ഷയെ തെരഞ്ഞെടുത്തത്‌. നിലവിലുണ്ടായിരുന്ന ജോയിന്റ്‌ സെക്രട്ടറി വിനീത തെക്കേവട്ടപ്പറമ്പില്‍ ചെന്നൈ ലയോള കോളജില്‍ എം.എയ്‌ക്ക്‌ ഉപരിപഠനത്തിനു പോയ സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌.

ജേക്കബ്‌ തോമസ്‌ വാണിയംപുരയിടത്തില്‍

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4