പ്രൗഢഗംഭീരമായി ക്‌നാനായ അതിരൂപത ജന്മദിനാഘോഷം
Updated on August 30, 2010 at 10:49 am

k1കടുത്തുരുത്തി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കോട്ടയം അതിരൂപത ജന്മദിനാഘോഷം ക്‌നാനായ പാരമ്പര്യത്തിന്റെ തനിമയും പ്രൗഢിയും വിളിച്ചോതുന്ന മഹാസമ്മേളനമായി. ക്രൈസ്‌ത വനിതകളുടെ പരമ്പാരാഗത വേഷമായ ചട്ടയും മുണ്ടുമണിഞ്ഞെത്തിയ നൂറുകണക്കിന്‌ സ്‌ത്രീകള്‍ ക്‌നാനായ തനിമയുടെ നേര്‍കാഴ്‌ചയായി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ കോട്ടയം അതിരൂപത, കടുത്തുരുത്തി ഫൊറോനതല യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്‌ഘാടനത്തോട്‌ അനുബന്ധിച്ചു സംഘടിപ്പിച്ച ക്‌നാനായ കത്തോലിക്കാ മഹാസമ്മേളനം അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ക്‌നാനായ മക്കളുടെ സംഗമമായി മാറി. പൊതുസമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്‌്‌ഘാടനം ചെയ്‌തു.
അതിരൂപതാ പ്രസിഡന്റ്‌ പ്രഫ. ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. നേരത്തെ വിശിഷ്‌ടാതിഥികളെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും പാരമ്പര്യ വേഷവിധാനങ്ങളുടെയും കത്തിച്ച മെഴുകുതിരികളുടെയും നടവിളികളുടെയും അകമ്പടിയോടെ ആഘോഷമായാണ്‌ സമ്മേളന ഹാളിലേക്ക്‌ ആനയിച്ചത്‌. അതിരൂപതയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നൂറ്‌ മണ്‍ചിരാതുകള്‍ തെളിയിക്കുകയും നൂറ്‌ കതിനാ വെടികള്‍ മുഴക്കുകയും ചെയ്‌തു. ചടങ്ങിനോട്‌ അനുബന്ധിച്ച്‌ സുറിയാനി സംഗീത വിരുന്നും സുറിയാനി കലാകാരന്‍മാരെ ആദരിക്കലും സംഘടിപ്പിച്ചിരുന്നു. മാര്‍ മാത്യു മൂലക്കാട്ട്‌ മൈത്രാപ്പോലത്ത അനുഗ്രഹ പ്രഭാഷണവും, മുന്‍ മന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണവും നടത്തി. കെ.സി.സി കര്‍മരേഖയുടെ പ്രകാശനം മാര്‍ ജോസഫ്‌ പണ്ടാരശേരിലും, മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍ എം.എല്‍.എയും നിര്‍വഹിച്ചു. കെ.സി.സി ഫണ്ട്‌ റെയ്‌സിംഗിന്റെ ഉദ്‌ഘാടനം യു.കെ.സി.സി പ്രസിഡന്റ്‌ ഐന്‍സ്റ്റിന്‍ വാലയില്‍ നിന്ന്‌ ആദ്യ തുക സ്വീകരിച്ചു കൊണ്ട്‌ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ നിര്‍വഹിച്ചു. ജോസ്‌ കെ.മാണി എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ഫൊറോനാ വികാരി ഫാ.ജോണ്‍ ചേത്തലില്‍, സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ, കെ.സി.ഡബ്ലു.എ പ്രസിഡന്റ്‌ പ്രൊഫ. ആലി ജോര്‍ജ്‌ മണിമല, കെ.സി.വൈ.എല്‍ ജനറല്‍ സെക്രട്ടറി ലിന്‍സണ്‍ കൈതമല തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ സ്വാഗതവും, കെ.സി.സി കടുത്തുരുത്തി ഫൊറോനാ പ്രസിഡന്റ്‌ ജോണി തോട്ടുങ്കല്‍ നന്ദിയും പറഞ്ഞു.

[Gallery not found]
MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4