അറ്റ്‌ലാന്റായില്‍ ഓണം ഗംഭീരമായി ആഘോഷിച്ചു
Updated on August 30, 2010 at 1:37 pm

111അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 29 ഞായറാഴ്‌ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബി വടക്കേക്കര ദിവ്യബലി അര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. ഐശ്വര്യത്തിന്റെയും, ആഹ്ലാദത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം അതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌ അറ്റ്‌ലാന്റായിലെ ക്‌നാനായ മക്കള്‍ ആഘോഷിച്ചത്‌. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വേദിയിലേയ്‌ക്ക്‌ ആനയിച്ചു.
മലയാളിത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പരിപാടികള്‍ക്ക്‌ മലയാളം സ്‌കൂള്‍ അധ്യാപകര്‍ നേതൃത്വം നല്‍കി. ജോമോള്‍ ചാക്കോനാല്‍, ബിജു വെള്ളാപ്പള്ളിക്കുഴി എന്നിവരാണ്‌ കലാപരിപാടികള്‍ തയ്യാറാക്കിയത്‌. പ്രസിഡന്റ്‌ ജോസഫ്‌ ഇലക്കാട്ട്‌, ഫാ. എബിന്‍ വടക്കേക്കര, മഹാബലിയായി അതിമനോഹരമായി വേഷമണിഞ്ഞ ജോസ്‌ കാപറമ്പില്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. തിരുവാതിര, പുലിക്കളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. റോഷിന്‍ കൂപ്ലിക്കാട്ട്‌, ആതിര ഉപ്പൂട്ടില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു.
അറ്റ്‌ലാന്റയില്‍ ഒരു കൊച്ചു കേരളം പുനര്‍ജനിച്ച പ്രതീതിയായിരുന്നു. പച്ചടി, പിച്ചടി, നാരങ്ങ, കാളന്‍, അവിയല്‍, സാമ്പാര്‍, പുളിശേരി എന്നിവ കൂട്ടിയുള്ള ഓണസദ്യ ഏവരും ആസ്വദിച്ചു. വിമന്‍സ്‌ ഫോറം ആണ്‌ സദ്യയുടെ മേല്‍നോട്ടം വഹിച്ചത്‌. പൂക്കളവും, അലങ്കാരങ്ങളും അതിമനോഹരമാക്കിയത്‌ റീന വാച്ചാച്ചിറ, ഷീല ചക്കാലപ്പടവില്‍, ജെസി ചെരുവില്‍, മാത്യു വേലിയാത്ത്‌ എന്നിവരാണ്‌. സെക്രട്ടറി ഡൊമിനിക്‌ ചാക്കോനാല്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 സാജു വട്ടക്കുന്നത്ത്‌

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4