കോട്ടയം: അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വയോജനദിനാഘോഷങ്ങളോടനുബന്ധിച്ച് 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ലേഖനമത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ രൂപത സ്ഥാപിതമായിട്ട് 100 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തുകള്‍ ഇന്നത്തെ സമൂഹത്തിനും, വരുംതലമുറയ്‌ക്കും മാര്‍ഗ്ഗദീപമാക്കുവാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേഖനമത്സരം സംഘടിപ്പിക്കുന്നത്. മത്സരവിഷയം “ക്‌നാനായ സമുദായം – അനുഭവങ്ങളും സ്വപ്‌നങ്ങളും”. മത്സരനിബന്ധനകള്‍: 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാവുന്നത്. ലേഖനം 3 പേജില്‍ കവിയാന്‍ പാടില്ല. ലേഖനത്തിന്റെ അവസാനഭാഗത്ത് ഇടവക വികാരിമാരുടെ സാക്ഷ്യപത്രം വാങ്ങിയിരിക്കണം. ലേഖനം സെപ്‌റ്റംബര്‍ 15 നകം `ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി, അതിരൂപതാ ശതാബ്‌ദി കമ്മിറ്റി, ചൈതന്യ, തെള്ളകം, കോട്ടയം-16′ എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.






