അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം സെപ്‌റ്റംബര്‍ 5 ന്‌
Updated on August 27, 2010 at 12:34 pm

centlogoകോട്ടയം: അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപക ദിനമായ സെപ്‌റ്റംബര്‍ അഞ്ചിന്‌ അതിരൂപതയില്‍ വിദ്യാഭ്യാസ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി വിദ്യാഭ്യാസ സംഗമം ഒരുക്കുന്നു. അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍, കോളജുകള്‍, മറ്റ്‌ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും വേണ്ടിയാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌. ബി.സി.എം. കോളജ്‌ ഓഡിറ്റോറിയത്തില്‍ അന്നു രാവിലെ പത്തിന്‌ ദിവ്യബലിയോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ അതിരൂപതയുടെ വിദ്യാഭ്യാസ ദര്‍ശനം സംബന്ധിച്ച്‌ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ സന്ദേശം നല്‍കും. 11.30 ന്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴി സെമിനാര്‍ നയിക്കും. ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ നടക്കുന്ന സമാപനസമ്മേളനം ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ ഉദ്‌ഘാടനം ചെയ്യും. മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക്‌ തോമസ്‌ മുഖ്യപ്രഭാഷണം നടത്തും. അതിരൂപതയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള അധ്യാപകരും, അനധ്യാപകരും സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4