എന്റെ സ്‌നേഹവീട്‌ – ദുബായിലേക്കും
Updated on August 19, 2010 at 4:32 pm

cent-logoകോട്ടയം: അതിരൂപതാ ശതാബ്ദിയോട്‌ അനുബന്ധിച്ച്‌ – എന്റെ സ്‌നേഹവീട്‌ – എന്ന പേരില്‍ വിഭാവനം ചെയ്‌തരിക്കുന്ന ഭവന സഹായ പദ്ധതിക്ക്‌ അതിരൂപതയിലെ വീടുകളില്‍ തുടക്കമിട്ടു കഴിഞ്ഞു. എന്റെ സ്‌നേഹവീട്‌ എന്ന പേരില്‍ നല്‍കിയിരക്കുന്ന കുടുക്കയാണ്‌ ഈ പദ്ധതിയുടെ കേന്ദ്രബിന്ദു. കുട്ടികള്‍ ഓരോ ദിവസവും ഇതില്‍ നിക്ഷേപിക്കുന്ന ചെറിയ തുട്ടുകള്‍ ഒരു വലിയ സംരംഭത്തിന്റെ ഭാഗമായി മാറാന്‍ പോവുകയാണ്‌. ഇതുവഴി സമാഹരിക്കുന്ന തുക അതിരൂപതയിലെ ഭവനരഹിതര്‍ക്കും, വാസയോഗ്യമായ വീടികളില്ലാത്തവര്‍ക്കും വേണ്ടി വിനിയോഗിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പങ്കുവയ്‌ക്കലിന്റെ ഈ എളിയ മനോഭാവത്തിലേക്ക്‌ കുട്ടികളെ അണിചേര്‍ത്ത്‌, തനിമയും ഒരുമയും വിശ്വാസ നിറവും പ്രോജ്വലിപ്പിക്കുവാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ദുബായിലുള്ള ക്‌നാനായ കുട്ടികള്‍ – എന്റെ സ്‌നേഹവീട്‌ – പദ്ധതിയില്‍ അണിചേര്‍ന്നു കഴിഞ്ഞു. വിദേശത്തു നിന്നും ആദ്യമായി ഈ സംരംഭത്തോടു സഹകരിക്കുന്നതിന്റെ ക്രെഡിറ്റ്‌ അവര്‍ക്കാണ്‌. ഏറെ ശ്രേഷ്‌ഠമായ ഈ പദ്ധതിയില്‍ പങ്കാളികാന്‍ തയാറായ കുട്ടികളെയും അവരുടെ മാതാതപിതാക്കളെയും അതിരൂപതാ ശതാബ്ദി ജനറല്‍ കണ്‍വീനര്‍ കൂടിയായ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ അഭിനന്ദിച്ചു. കേരളത്തിനു പുറത്തും, വിദേശത്തുമുള്ള എല്ലാ കുട്ടികളും ഈ മാതൃക പിന്തുടര്‍ന്നാല്‍ – എന്റെ സ്‌നഹവീട്‌ – വന്‍ വിജയമായിത്തീരുമെന്നും, ഏവരുടെയും പ്രാര്‍ഥനയും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായും മാര്‍ പണ്ടാരശേരില്‍ പറഞ്ഞു.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4