കിടങ്ങൂര്‍: കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയോടനുബന്ധിച്ച് ഫാ. തോമസ് കരിമ്പുംകാലാ തയാറാക്കിയ ശതാബ്‌ദി ഗാനത്തിന്റെ `റിംങ് ടോണ്‍’ പുറത്തിറക്കി. പടമുഖം യുവജന കണ്‍വന്‍ഷന്‍ വിളബരം ചെയ്യുന്നതിനായി സംഘടിപ്പിച്ച സമ്മേളനമധ്യേ എ.കെ.സി.സി. വൈസ് പ്രസിഡന്റ് ജയിംസ് തെക്കനാട്ടിന് മൊബൈലില്‍ ഗാനം നല്‌കിക്കൊണ്ട് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പ്രകാശ കര്‍മ്മം നിര്‍വഹിച്ചു. കെ.സി.വൈ.എല്‍. ജനറല്‍ സെക്രട്ടറി ലിന്‍സണ്‍ കൈതമല, ടോജി പുഴക്കരോട്ട്, ജിജോ വരകുകാലാ, ഫാ. ജിനു കാവില്‍, ഫാ. ജേക്കബ് വാലേല്‍, ഷിനോയ് മഞ്ഞാങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലിന്‍സണ്‍ കൈതമല






