ശതാബ്‌ദി ക്‌നാനായ യുവജന കണ്‍വന്‍ഷന്‌ വിളംബരമായി
Updated on August 19, 2010 at 5:50 pm

vila1കിടങ്ങൂര്‍: കോട്ടയം അതിരൂപതാ ശതാബ്‌ദി വര്‍ഷത്തോടനുബന്ധിച്ച്‌ ഒക്‌ടോബറില്‍ പടമുഖത്ത്‌ നടക്കുന്ന “ക്‌നാനായ യുവജന കണ്‍വന്‍ഷന്‌” ഔദ്യോഗിക വിളംബരമായി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, വൈദീക പ്രമുഖര്‍, സന്യസ്‌തര്‍, അത്മായ നേതാക്കള്‍, നൂറുകണക്കിന്‌ യുവജനങ്ങള്‍ എന്നിവരെ സാക്ഷിനിര്‍ത്തികൊണ്ട്‌ കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ പാരിഷ്‌ ഹാളിലാണ്‌ മഹനീയമായ ഈ ചടങ്ങു നടന്നത്‌. കെ.സി.വൈ.എല്‍ അതിരൂപതാ ഘടകത്തിന്റെയും, പടമുഖം ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങളും ഇതോടെ ദ്രുതഗതിയിലായി. ഓഗസ്റ്റ്‌ 15-ാം തീയതി സ്വതന്ത്ര ഭാരതത്തിന്റെ 64-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടൊപ്പമാണ്‌ വിളബര സമ്മേളനം നടന്നത്‌. പൊതുസമ്മേളനത്തിന്‌ മുന്നോടിയായി വിവിധ ഇടവകകളില്‍ നിന്നും ചെറുസംഘങ്ങളായി പുറപ്പെട്ട ഇരുചക്ര വാഹനറാലികള്‍, ഫൊറോനാ ആസ്ഥാനങ്ങളില്‍ സംഗമിച്ച്‌ കിടങ്ങൂരിലെ സമ്മേളന നഗരിയിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു. `ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന മന്ത്രം ഹൃദയത്തിലും, ദേശീയ പതാക, പേപ്പല്‍ പതാക, സംഘടനാ പതാക എന്നിവ കൈകളിലും പേറി നൂറ്‌ കണക്കിന്‌ യുവജനങ്ങളാണ്‌ കോരിച്ചൊരിയുന്ന മഴയെപ്പോലും വകവയ്‌ക്കാതെ പരിപാടിക്കെത്തിച്ചേര്‍ന്നത്‌.
കെ.സി.വൈ.എല്‍. അതിരൂപതാ വൈസ്‌ പ്രസിഡന്റ്‌ ടോജി പുഴക്കരോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍. എബ്രഹാം മുത്തോലത്ത്‌ മുഖ്യാതിഥിയായിരുന്നു. ഫാ. ജേക്കബ്‌ വാലേല്‍, ഫാ. ജിനു കാവില്‍, ലിന്‍സണ്‍ വരകുകാലാ, സ്റ്റെഫിന്‍ ആളുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പടമുഖം യുവജന കണ്‍വന്‍ഷന്റെ വിജയത്തിനായി രൂപീകരിക്കുന്ന ഫണ്ടിന്റെ ഉദ്‌ഘാടനം ആദ്യ സംഭാവന മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്‌ കൈമാറിക്കൊണ്ട്‌ പീറ്റര്‍ കുളങ്ങര നിര്‍വഹിച്ചു. ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌, സി. സിന്‍സി എസ്‌.വി.എം., ജോഫി ഇലക്കൊടിക്കല്‍, ലിജു മേക്കാട്ടേല്‍, മെറീന കുന്നത്തുളായില്‍, നിതിയ കരോട്ടുചാഴുശ്ശേരില്‍, ടോമി വാലേല്‍, സി. ജയ എസ്‌.വി.എം. തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി.

ലിന്‍സണ്‍ കൈതമല

[Gallery not found]

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4