കൈപ്പുഴയില്‍ മാലാഖാ കുഞ്ഞുങ്ങളുടെ അപൂര്‍വ സംഗമം
Updated on August 15, 2010 at 6:38 am
കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പുഴയില്‍ സംഘടിപ്പിച്ച എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ.ലൂക്ക്‌ പൂതൃക്കയില്‍, മാര്‍ ജോസഫ്‌ പണ്ടാാരശേരില്‍ ,എം.എല്‍.ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍, മാര്‍ മാത്യു മൂലക്കാട്ട്‌, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, ഫാ.ഏബ്രാഹം മുത്തോലത്ത്‌, ഫാ.മാത്യു ഇളപ്പാനിക്കല്‍, ഫാ.റോജി മുകളേല്‍ എന്നിവര്‍ സമീപം.

കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പുഴയില്‍ സംഘടിപ്പിച്ച എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ.ലൂക്ക്‌ പൂതൃക്കയില്‍, മാര്‍ ജോസഫ്‌ പണ്ടാാരശേരില്‍ ,എം.എല്‍.ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍, മാര്‍ മാത്യു മൂലക്കാട്ട്‌, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, ഫാ.ഏബ്രാഹം മുത്തോലത്ത്‌, ഫാ.മാത്യു ഇളപ്പാനിക്കല്‍, ഫാ.റോജി മുകളേല്‍ എന്നിവര്‍ സമീപം.

കൈപ്പുഴ: ആയിരക്കണക്കിനു മാലാഖാ കുഞ്ഞുങ്ങളുടെ അപൂര്‍വ സംഗമം കൊണ്ട്‌ കൈപ്പുഴ ഗ്രാമം ശനിയാഴ്‌ച ധന്യമായി. കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പുഴയില്‍ നടന്ന എയ്‌ഞ്ചല്‍സ്‌ മീറ്റാണ്‌ തൂവെള്ള വസ്‌ത്രം ധരിച്ച നിഷ്‌കളങ്കരായ കുരുന്നുകളുടെ വലിയ കൂട്ടായ്‌മയ്‌ക്ക്‌ വഴിയൊരുക്കിയത്‌. അതിരൂപത തിരുബാലസഖ്യ ഘടകത്തിന്റെയും കൈപ്പുഴ ഫൊറോനയുടെയും ആഭിമുഖ്യത്തിലാണ്‌ ഏറെ ആകര്‍ഷകമായ എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ ഒരുക്കിയത്‌. കോട്ടയം അതിരൂപതയിലെ തിരുബാലസഖ്യ ഘടകത്തിലെ മുഴുവന്‍ കുട്ടികളും, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യകുര്‍ബാന സ്വീകരിച്ച അതിരൂപതയിലെ കുട്ടികള്‍ അവര്‍ ആദ്യ കുര്‍ബാന സ്വീകരിച്ച വേഷത്തിലും കൈപ്പുഴയില്‍ എത്തിയപ്പോള്‍ സ്വര്‍ഗതുല്യമായ അനുഭവത്തിലേക്ക്‌ കൈപ്പുഴ ഗ്രാമം ഉയരുകയായിരുന്നു. കൈപ്പുഴ ഫൊറോന വികാരി ഫാ. ലൂക്ക്‌ പൂതൃക്കയില്‍ രാവിലെ 9.30ന്‌ പതാക ഉയര്‍ത്തി. കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പ്രോഗ്രാമും നടത്തി. തുടര്‍ന്നു കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്റെ നേതൃത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ്‌ രണ്ടിിനു മാര്‍ മാക്കീല്‍ സ്‌കൂളില്‍നിന്നു കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിലേക്കു വര്‍ണാഭമായ – എയ്‌ഞ്ചല്‍സ്‌ റാലി – നടത്തി. വിവിധ ഫൊറോനകളുടെ കീഴില്‍ ഇടവകളുടെ ബാനറിനു പിന്നിലായി അണിനിരന്ന്‌ കുരുന്നുകള്‍ നീങ്ങി. ബൈബിള്‍ വചനങ്ങള്‍ കൈകളിലേന്തി, വൈവിധ്യമാര്‍ന്ന രീതിയില്‍ റാലിയില്‍ അണിനിരന്ന കുരുന്നുകള്‍ കാണികളുടെ മനം കവര്‍ന്നു. റാലി നീങ്ങിയ റോഡിനിരുവശവും നൂറുകണക്കിനാളുകള്‍ സ്ഥാനം പിടിച്ചിരുന്നു. കുട്ടികളുടെ ബാന്‍ഡ്‌ മേളം റാലിക്കു മോടി പകര്‍ന്നു. പൊതുസമ്മേളനം സീറോ മലബാര്‍ സഭാ കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ക്‌നാനായ സമുദായത്തിന്റെ ശക്തി പൂര്‍വികരില്‍നിന്നു പാരമ്പര്യമായി ലഭിച്ച തനിമയും വിശ്വാസങ്ങളുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ക്‌നാനായ സമുദായം ഒറ്റപ്പെട്ട സമുദായമല്ല മറിച്ച്‌ സീറോ മലബാര്‍ സഭയുടെ അനന്യഭാഗമാണെന്ന്‌്‌ അദ്ദേഹം പറഞ്ഞു. ക്‌നാനായ സമുദായത്തിന്റെ തനിമയില്‍, സീറോ മലബാര്‍ സഭയുടെ ഒരുമയില്‍, ക്രൈസ്‌തവ വിശ്വാസത്തിന്റെ നിറവില്‍ കോട്ടയം അതിരൂപത വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുകയാണ്‌. ക്‌നാനായക്കാരുടെ ഒരുമയെപ്പറ്റി പലരും ഏറെ താല്‍പര്യത്തോടെ പറയുന്നത്‌ താന്‍ ശ്രവിച്ചിട്ടുണ്ടെന്ന്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. ഇതിനുള്ള വഴിയൊരുക്കുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. നിരവധി പ്രതിസന്ധികളുണ്ടായിട്ടും, ചെറിയ സമൂഹമായിട്ടും എല്ലാം തരണം ചെയ്‌തു മുന്നേറാന്‍ ക്‌നാനായക്കാര്‍ക്കു കഴിഞ്ഞത്‌ ഒരുമയുടെ വലിയ ശക്തികൊണ്ടാണ്‌. സ്‌ത്രീ ശാക്തീകരണം കൊണ്ട്‌ ഒരു സമുദായം വളര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌ ക്‌നാനായ സമുദായമാണ്‌. നഴ്‌സുമാരുടെ ശക്തിയാണ്‌ കോട്ടയം അതിരൂപതയുടെ നിര്‍ണായക ശക്തി. വനിതകളുടെ ശക്തി നിസാരമായി കാണരുത്‌. സ്‌ത്രീകളെ അംഗീകരിക്കുവാന്‍ ഇനിയും മടികാണിക്കുന്നവര്‍ കോട്ടയം അതിരൂപതയെ കണ്ടുപടിക്കട്ടെ എന്ന്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. ശതാബ്ദിയാഘോഷങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കുന്നത്‌ അതിരൂപതയുടെ ഭാവിവാഗ്‌ദാനങ്ങളായ കുഞ്ഞുങ്ങളാണെന്നു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പറഞ്ഞു. ഈ കുഞ്ഞുങ്ങളാണ്‌ അടുത്ത ശതാബ്‌ദിയിലേക്ക്‌ കോട്ടയം അതിരൂപതയെ നയിക്കേണ്ടത്‌. ക്‌നാനായ സമുദായത്തിന്റെ ഭാവി ഏറെ സുസ്ഥിരമാണെന്നു വ്യക്തമാക്കുന്ന അപൂര്‍ സംഗമാമാണ്‌ ഇവിടെ നടക്കുന്നതെന്ന്‌ മാര്‍ മൂലക്കാട്ട്‌ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, ഫാ. ഏബ്രഹാം മുത്തോലത്ത്‌, ഫാ. ലൂക്ക്‌ പുതൃക്കയില്‍, ഫാ. റോജി മുകളേല്‍, എം.എല്‍. ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ശതാബ്ദി മോട്ടോ നിര്‍ദേശിച്ച കോട്ടയം അതിരൂപതാ പി.ആര്‍.ഒ സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍, ശതാബ്ദി ഗാനം രചിച്ച ഫാ.തോമസ്‌ കരിമ്പുംകാലായില്‍ എന്നിവരെ മാര്‍ മാത്യു മൂലക്കാട്ട്‌ അതിരൂപതയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. 15 വര്‍ഷത്തിനുള്ളില്‍ വിവാഹിതരായ, അഞ്ചോ അതില്‍ കൂടുതലോ മക്കളുള്ള ദമ്പതികള്‍ക്ക്‌ പ്രത്യേക പുരസ്‌കാരം മാര്‍ ബോസ്‌കോ പുത്തൂര്‍ സമ്മാനിച്ചു. എന്റെ സങ്കല്‍പത്തിലെ അതിരൂപത എന്ന വിഷയത്തില്‍ നടത്തിയ ലേഖന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്‌തു. 12 ഫൊറോനകളുടെ പ്രതീകമായി 12 പ്രാവുകളെ കുരുന്നുകള്‍ സമ്മേളനത്തിനിടെ വേദിയില്‍ നിന്ന്‌ പറത്തി വിട്ടതും ഏറെ ശ്രദ്ധേയമായി.

[Gallery not found]
MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4