
ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ മള്ളൂശേരി സെന്റ് തോമസ് സ്‌കൂളില്‍ നടന്ന വനിതാസംഗമം അപ്‌നാദേശ് ചീഫ് എഡിറ്റര്‍ ഫാ. എബ്രാഹം പറമ്പേട്ട് ഉദ്‌ഘാടനം ചെയ്യുന്നു.
കോട്ടയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഇട്‌യ്‌ക്കാട്ട് ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ വനിതാസംഗമം നടത്തി. മള്ളൂശേരി സെന്റ് തോമസ് സ്‌കൂളില്‍ നടന്ന സംഗമം അപ്‌നാദേശ് ചീഫ് എഡിറ്റര്‍ ഫാ. എബ്രഹാം പറമ്പേട്ട് ഉദ്‌ഘാടനം ചെയ്‌തു. നിധിന്‍ പുല്ലുകാടന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിന്‍സി എസ്.വി.എം., ഫാ. മാത്യു കുരിയത്തറ, സിസ്റ്റര്‍ ലീമാ എസ്.വി.എം., സിസ്റ്റര്‍ മോളി, രാജു ആലപ്പാട്ട്, കെ.സി.ഡബ്ല്യു.എ. അതിരൂപതാ പ്രസിഡന്റ് ആലി ജോര്‍ജ് മണിമല, നിഥിന്‍ കോയിക്കല്‍, ജിത്തു ചെട്ടിയാത്ത്, ജെനി പുളിമ്പാറയില്‍, ടിജിന്‍ ചേന്നാത്ത് എന്നിവര്‍ പ്രസംഗിച്ചു. അനൂപ് ചെട്ടിയാത്ത്, ജെബിന്‍ തെക്കേതില്‍, അമല്‍ പുത്തന്‍പുരയില്‍, ഗ്രീഷ്‌മ മഠത്തിപറമ്പില്‍, ജിതിന്‍ താഴപ്പള്ളില്‍, മരിയ വിശാഖംതറ, കെസിയ പള്ളിമാലിയില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‌കി.






