കോട്ടയം അതിരൂപതയുടെ 66 സ്‌കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി
Updated on July 29, 2010 at 12:07 pm

ന്യൂഡല്‍ഹി: കോട്ടയം അതിരൂപതയുടെ കീഴിലുള്ള 66 സ്‌കൂളുകള്‍ക്കു ന്യൂനപക്ഷ പദവി അനുവദിച്ചു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ്‌ എം.എസ്‌.എ സിദ്ദിഖി, അംഗങ്ങളായ ഡോ. സിറിയക്‌ തോമസ്‌, ഡോ. മോഹീന്ദര്‍ സിംഗ്‌ എന്നിവരുടെ സിറ്റിംഗിലാണ്‌ ഈ തീരുമാനം. കേരള സര്‍ക്കാര്‍ അപേക്ഷ തിരസ്‌കരിച്ചതിനെത്തുടര്‍ന്ന്‌ കോട്ടയം രൂപതാ മാനേജ്‌മെന്റ്‌ പരാതിയുമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനെ സമീപിക്കുകയായിരുന്നു. അപേക്ഷകള്‍ പ്രോപ്പര്‍ ചാനലില്‍ കൂടി സമര്‍പ്പിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച കമ്മീഷന്‍, ഏതാണു പ്രോപ്പര്‍ ചാനലെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കേസുകളില്‍ മറുപടി നല്‍കാത്ത സര്‍ക്കാരിന്റെ നടപടിയെയും കമ്മീഷന്‍ വിമര്‍ശിച്ചു. കോട്ടയം രൂപതയ്‌ക്കു വേണ്ടി അഭിഭാഷകനായ ജോസ്‌ ഏബ്രഹാമും സര്‍ക്കാരിനുവേണ്ടി സോര്‍ട്ടി പോളിക്കാര്‍പ്പും കമ്മീഷന്‍ മുമ്പാകെ ഹാജരായി. കോട്ടയം നട്ടാശേരി സെന്റ്‌ മര്‍സലിനാസ്‌ എല്‍പിഎസ്‌ & ഗേള്‍സ്‌ എച്ച്‌എസ്‌, അമനകര സെന്റ്‌ ജോസഫ്‌സ്‌ എല്‍പിഎസ്‌, കാസര്‍ഗോഡ്‌ റാണിപുരം എല്‍പിഎസ്‌, തൊടുപുഴ വടക്കുമുറി ബി.ടി മെമ്മോറിയല്‍ എല്‍.പി.എസ്‌, ആലപ്പുഴ കണ്ണങ്കര സെന്റ്‌ മാത്യൂസ്‌ എച്ച്‌എസ്‌, കണ്ണങ്കര വര്‍ണം സെന്റ്‌ സേവ്യേഴ്‌സ്‌ എല്‍പിഎസ്‌, വര്‍ണം സെന്റ്‌ തെരേസാസ്‌ എല്‍പിഎസ്‌, മാഞ്ഞൂര്‍ ചാമക്കാല സെന്റ്‌ ജോണ്‍സ്‌ എല്‍പിഎസ്‌, കുറുപ്പന്തറ സെന്റ്‌ തോമസ്‌ എല്‍പിഎസ്‌, ഉഴവൂര്‍ പയസ്‌ മൗണ്ട്‌ എല്‍പിഎസ്‌, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍പിഎസ്‌, തുരുത്തിക്കാട്‌ സെന്റ്‌ ജോസഫ്‌സ്‌ എല്‍പിഎസ്‌, ഞീഴൂര്‍ സെന്റ്‌ ജോസ്‌ഫ്‌സ്‌ എല്‍പിഎസ്‌, പൂഴിക്കോല്‍ സെന്റ്‌ ലൂക്‌സ്‌ എല്‍പിഎസ്‌, പൂഴിക്കോല്‍ സെന്റ്‌ മാര്‍ത്താസ്‌ യുപിഎസ്‌, കട്ടച്ചിറ സെന്റ്‌ ആന്റണീസ്‌ എല്‍പിഎസ്‌, കല്ലറ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌, കല്ലറ പറവന്‍തുരുത്ത്‌ സെന്റ്‌ സാവിയോസ്‌ എല്‍പിഎസ്‌, കുമാരനല്ലൂര്‍ പെരുമ്പായിക്കാട്‌ ഹോളിഫാമിലി എല്‍പിഎസ്‌, കൂടല്ലൂര്‍ സെന്റ്‌ ജോസഫ്‌സ്‌ യുപിഎസ്‌, അരീക്കര സെന്റ്‌ റോക്കീസ്‌ യുപിഎസ്‌, അറുന്നൂറ്റിമംഗലം സെന്റ്‌ ആന്റണീസ്‌ യുപിഎസ്‌, ഇടുക്കി ചുങ്കം സെന്റ്‌ ജോസഫ്‌സ്‌ യുപിഎസ്‌, ഏറ്റുമാനൂര്‍ കാണക്കാരി ടൗണ്‍ യുപിഎസ്‌, പുന്നത്തുറ സെന്റ്‌ തോമസ്‌ എല്‍പിഎസ്‌ & ഗേള്‍സ്‌ എച്ച്‌എസ്‌, കരിപ്പാടം കാരുണ്യമാതാ എല്‍പിഎസ്‌, മള്ളൂശേരി സെന്റ്‌ തോമസ്‌ എല്‍പിഎസ്‌, കുമരകം കോണ്‍സലത്ത മെമ്മോറിയല്‍ എല്‍പിഎസ്‌, കുമരകം സേക്രഡ്‌ ഹാര്‍ട്ട്‌ എല്‍പിഎസ്‌, കൊങ്ങാണ്ടൂര്‍ സെന്റ്‌ ജോസഫ്‌സ്‌ എല്‍പിഎസ്‌, കണ്ണൂര്‍ കോട്ടൂര്‍വയല്‍ ശ്രീകണ്‌ഠപുരം സെന്റ്‌ തോമസ്‌ എഎല്‍പിഎസ്‌, പാലക്കാട്‌ ഒലിംകടവ്‌ മംഗളഗിരി സെന്റ്‌ മേരീസ്‌ എല്‍പിഎസ്‌, എറണാകുളം മങ്ങാടപ്പിള്ളി എല്‍പിഎസ്‌, മോനിപ്പള്ളി ഹോളിക്രോസ്‌ എച്ച്‌എസ്‌, കൈപ്പുഴ സെന്റ്‌ മാത്യൂസ്‌ എല്‍പിഎസ്‌, കൈപ്പുഴ സെന്റ്‌ ത്രേസ്യാസ്‌ എല്‍പിഎസ്‌, കൈപ്പുഴ സെന്റ്‌ മാര്‍ഗരറ്റ്‌ യുപിഎസ്‌, കുറുമുള്ളൂര്‍ സെന്റ്‌ തോമസ്‌ യുപിഎസ്‌, കാസര്‍ഗോഡ്‌ മാലക്കല്ല്‌ സെന്റ്‌ മേരീസ്‌ യുപിഎസ്‌, നീറിക്കാട്‌ സെന്റ്‌ മേരീസ്‌ യുപിഎസ്‌, ഇടുക്കി പടമുഖം സേക്രഡ്‌ ഹാര്‍ട്ട്‌ യുപിഎസ്‌, വള്ളിച്ചിറ പൈങ്ങളം സെന്റ്‌ ആന്റണീസ്‌ യുപിഎസ്‌, പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യുപിഎസ്‌, പാലക്കാട്‌ കല്ലമല സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍പിഎസ്‌, കണ്ണൂര്‍ കൈതപ്പുറം മേരിലാന്‍ഡ്‌ എച്ച്‌എസ്‌, നീണ്‌ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ എല്‍പിഎസ്‌, വഴിത്തല സെന്റ്‌ ആന്റണീസ്‌ എല്‍പിഎസ്‌, ഇരവിമംഗലം സെന്റ്‌ ജോസഫ്‌സ്‌ എല്‍പിഎസ്‌, മറ്റക്കര മണ്ണൂര്‍ എല്‍പിഎസ്‌, മൂവാറ്റുപുഴ പുളിന്താനം സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍പിഎസ്‌, ഇടുക്കി തട്ടാരത്തട്ട സെന്റ്‌ പീറ്റേഴ്‌സ്‌ യുപിഎസ്‌, ഉഴവൂര്‍ ഒഎല്‍എല്‍ എച്ച്‌എസ്‌എസ്‌, കോട്ടയം സെന്റ്‌ ആന്‍സ്‌ ജിഎച്ച്‌എസ്‌, കിടങ്ങൂര്‍ സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌, ചിങ്ങവനം സെന്റ്‌ തോമസ്‌ എച്ച്‌എസ്‌, കോട്ടയം സേക്രഡ്‌ ഹാര്‍ട്ട്‌ മൗണ്ട്‌ എച്ച്‌എസ്‌എസ്‌, കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ എച്ച്‌എസ്‌എസ്‌, കൈപ്പുഴ സെന്റ്‌ ജോര്‍ജസ്‌ വിഎച്ച്‌എസ്‌എസ്‌, പയ്യാവൂര്‍ സേക്രഡ്‌ ഹാര്‍ട്ട്‌ എഎല്‍പിഎസ്‌ & എച്ച്‌എസ്‌, രാജപുരം ഹോളിഫാമിലി എച്ച്‌എസ്‌, ചിങ്ങവനം സെന്റ്‌ തോമസ്‌ എല്‍പിഎസ്‌ എന്നീ സ്‌കൂളുകള്‍ക്കാണ്‌ ന്യൂനപക്ഷ പദവി ലഭിച്ചത്‌.

MORE NEWS INDIA
  • » ഫാ. ജോസഫ്‌ മണപ്പള്ളില്‍ സ്‌മാരക ലേഖന മത്സരം നടത്തുന്നു
  • » കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • Advertise Here