ഡാളസില്‍ ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു
Updated on July 28, 2010 at 4:47 pm

d1ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്തിലെ ക്‌നാനായ കത്തോലിക്കാ മിഷന്‍ സ്വന്തമായി വാങ്ങിയ ദേവാലയം ജൂലൈ 26-ന്‌ രാവിലെ 10 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, ഡാളസ്‌ രൂപതാ സഹായമെത്രാന്‍ ഡോ. എച്ച്‌.ഇ. മാര്‍ക്ക്‌ ജെ. സീറ്റ്‌സ്‌, മോണ്‍. എബ്രാഹം മുത്തോലത്ത്‌ എന്നിവരുടെ കാര്‍മികത്വത്തിലും ഫാ. റോയി കടുപ്പില്‍, ഫാ. ജോസഫ്‌ മണപ്പുറം, വികാരി ഫാ. ജോസഫ്‌ ശൗരിയാംമാക്കില്‍ തുടങ്ങി മുപ്പതോളം വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ക്‌നാനായ സമുദായ നേതാക്കളുടെയും, പള്ളിയും പരിസരവും തിങ്ങിനിറഞ്ഞ വിശ്വാസികളുടെയും സാന്നിധ്യത്തിലും കൂദാശ ചെയ്‌ത്‌ ഇടവക ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയം എന്ന പേരിലായിരിക്കും ഈ പള്ളി ഇനി അറിയപ്പെടുക. വടക്കേ അമേരിക്കയിലെ ആറാമത്തെ ക്‌നാനായ കത്തോലിക്കാ ദേവാലയമാണിത്‌.
മുപ്പതിനായിരത്തി അഞ്ഞൂറ്റി നാല്‌പത്‌ ചതുരശ്ര അടിയാണ്‌ ഈ പള്ളി സമുച്ചയത്തിന്റെ വിസ്‌തീര്‍ണം. 25 ക്ലാസ്‌ മുറികള്‍, ഇരുന്നൂറ്‌ പേര്‍ക്ക്‌ ഉപയോഗിക്കാവുന്ന ചാപ്പല്‍, അഞ്ഞൂറിലധികം പേര്‍ക്ക്‌ ഉപയോഗിക്കാവുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ സൗകര്യമുള്ള ഹാള്‍, നൂറുപേര്‍ക്ക്‌ ഉപയോഗിക്കാവുന്ന മറ്റൊരു ഹാള്‍, രണ്ട്‌ വിശാലമായ അടുക്കള, ഇരുന്നൂറില്‍പ്പരം കാറുകള്‍ പാര്‍ക്ക്‌ ചെയ്യാവുന്ന പാര്‍ക്കിംഗ്‌ ലോട്ട്‌, വൈദികര്‍ക്ക്‌ താമസിക്കുവാനുള്ള സൗകര്യങ്ങള്‍, എഴുന്നൂറിലധികം പേര്‍ക്ക്‌ ഒരേ സമയം കുര്‍ബാനയില്‍ പങ്കെടുക്കാവുന്ന പ്രധാന പള്ളി എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്‌. ഡാളസ്‌ ഫോര്‍ട്ട്‌വര്‍ത്തിന്റെ ഏകദേശം മധ്യഭാഗത്തായി വരുന്ന ഈ പള്ളി പ്രധാന ഹൈവേകളുടെ തൊട്ടടുത്തായി ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ സിറ്റിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.
ആറ്‌ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനവും ഇതോടൊപ്പം നടത്തി. വിശുദ്ധകുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ സിറ്റി മേയര്‍ മിസ്റ്റര്‍ റ്റിം ഒഹയര്‍, മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ , വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം മുത്തോലത്ത്‌, ഇടവക വികാരി ഫാ. ജോസഫ്‌ ശൗരിയാംമാക്കില്‍, ഡാളസ്‌ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ പ്രസിഡന്റ്‌ സാബു തടത്തില്‍, കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെന്നീസ്‌ നടക്കുഴയ്‌ക്കല്‍ നന്ദി പറഞ്ഞു. തിയോഫിന്‍ ചാമക്കാലാ മോഡറേറ്റര്‍ ആയിരുന്നു. എം.എല്‍.എ. മാരായ തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, സൈമണ്‍ ആറുപറ, ഐന്‍സ്റ്റിന്‍ വാലയില്‍, ബിജോമോന്‍ ചേന്നാത്ത്‌, സ്റ്റെബി ചെറിയാക്കല്‍, സെന്റ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ ആനിജോണ്‍, വിസിറ്റേഷന്‍ സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിന്‍, ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ സിറ്റി പോലീസ്‌ ചീഫ്‌ സിഡ്‌ ഫുള്ളര്‍, കെ.സി.സി.എന്‍.എ നേതാക്കള്‍ തുടങ്ങി ആയിരങ്ങള്‍ പങ്കെടുത്തു. സാമ്പത്തികമായും മറ്റ്‌ രീതികളിലും പള്ളിക്കുവേണ്ടി വളരെ കാര്യങ്ങള്‍ ചെയ്‌ത കുരുവിള ചെമ്മാച്ചേല്‍, മത്തച്ചന്‍ തോട്ടപ്പുറം, തോമസ്‌ മുകളേല്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സമ്മേളത്തിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. മിയാവ്‌ രൂപതാ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ ആശംസകള്‍ അറിയിച്ചു.
ഡാളസില്‍ മനോഹരമായ ഒരു പള്ളി വാങ്ങുവാന്‍ സഹായിക്കുകയും സഹകരിക്കുകയും ബുദ്ധിമുട്ടുകയും ചെയ്‌ത ഇടവകാംഗങ്ങളെയും കൈക്കാരന്‍മാരെയും പാരീഷ്‌ കൗണ്‍സില്‍ മെമ്പര്‍മാരെയും എല്ലാറ്റിനുമുപരിയായി വികാരി ഫാ. ജോസഫ്‌ ശൗരിയാംമാക്കിയിലിനെയും ബിഷപ്പപുമാരും വികാരി ജനറാളും മുക്തകണ്‌ഠം പ്രശംസിച്ചു.

ബാബു പടവത്തിയില്‍ & സിബി കാരക്കാട്ടില്‍

d2d3d4

 

  • » `എന്റെ സ്‌നേഹവീട്‌' ബര്‍മിംഗ്‌ഹാമിലും
  • » ഒക്‌സ്‌ഫോര്‍ഡ്‌ ക്‌നാനായ കാത്തലിക്‌ അസോ. വിനോദയാത്ര നടത്തി
  • » മാര്‍ മാത്യു മൂലക്കാട്ടിന്‌ റോക്ക്‌ലാന്‍ഡില്‍ ഊഷ്‌മള സ്വീകരണം
  • » ഡാളസ്‌ ക്‌നാനായ കാത്തലിക്‌ അസോ. ഓണം ആഘോഷിച്ചു
  • » ഡാളസില്‍ അതിരൂപതാ ശതാബ്‌ദി ആഘോഷത്തിനു തുടക്കമായി
  • » സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു
  • » വടംവലി: കരുത്തുതെളിയിച്ച്‌ കെ.സി.വൈ.എല്‍. ഇറ്റലി റീജിയന്‍
  • » അറ്റ്‌ലാന്റായില്‍ കെ.സി.വൈ.എല്‍. റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ ഹൂസ്റ്റണില്‍ തുടക്കമായി
  • » ഷിക്കാഗോയില്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനക്കാരുടെ പിക്‌നിക്‌ സെപ്‌റ്റംബര്‍ 18 ന്‌
  • » ഡിട്രോയിറ്റില്‍ എട്ടുനോമ്പ്‌ ആരംഭിച്ചു
  • » ഷിക്കാഗോ കെ.സി.സി. അതിരൂപതാ സ്ഥാപനദിനം ആഘോഷിച്ചു
  • » ക്രോയിഡോണ്‍ ക്‌നാനായ സംഗമം അവിസ്‌മരണീയമായി
  • » ഹാര്‍ലോയില്‍ മരിച്ച നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന്‌
  • » കെ.സി.എസ്‌. പിക്‌നിക്കും ഓണാഘോഷവും സെപ്‌റ്റംബര്‍ 11-ന്‌
  • » ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ കാനഡയുടെ പിക്‌നിക്‌ ഉജ്വലമായി
  • » ബര്‍മിംഗ്‌ഹാമില്‍ സ്‌പോര്‍ട്‌സ്‌ ദിനം സെപ്‌റ്റംബര്‍ 5 ന്‌
  • » സെന്റ്‌ മേരീസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്‌റ്റംബര്‍ 4 ന്‌
  • » സെന്റ്‌ മേരീസ്‌ റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി
  • » ഷിക്കാഗോയില്‍ ആവേശമുണര്‍ത്തി ഉഴവൂര്‍ പികിനിക്‌
  • Advertise Here