കൈപ്പുഴ: സെന്റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ ജൂണിയര്‍ കോണ്‍ഫറന്‍സ് കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബ്ര. പി.ജെ. സിറിയക് വിശദീകരിച്ചു. തുടര്‍ന്ന് സംഘടനാ ഭാരവാഹികളായ ജ്യോതിഷ് ലൂക്കോസ്-പ്രസിഡന്റ്, ആനി ജോസഫ് -വൈസ് പ്രസിഡന്റ്, ജെറിന്‍ ജോസ് -സെക്രട്ടറി, ആന്‍ജല ആന്‍ സിറിയക് -ജോയിന്റ് സെക്രട്ടറി, നിഖില്‍ ജെ. മാത്യു -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. ആനിനേറ്ററായി ബ്ര. കെ.യു. സ്റ്റീഫനെ ചുമതലപ്പെടുത്തി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എല്‍. ജോര്‍ജ് മറ്റത്തിക്കുന്നേല്‍ സ്വാഗതമാശംസിച്ചു. സി.സി. സെക്രട്ടറി ബ്ര. ഫിലിപ്പ് ആനാലിപാറ, കൈപ്പുഴ കോണ്‍ഫറന്‍സ് പ്രസിഡന്റ് ബ്ര. മാത്യു വഞ്ചിയില്‍, അധ്യാപകരായ ജേക്കബ് കൂപ്ലിക്കാട്ട്, സിറ്റര്‍ റാണി മരിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.






