കടുത്തുരുത്തി ഫൊറോനാ യുവജനദിനാഘോഷം രാമമംഗലത്ത്‌ നടത്തി
Updated on July 27, 2010 at 4:55 pm

kadukcylകടുത്തുരുത്തി: കെ.സി.വൈ.എല്‍. കടുത്തുരുത്തു ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള യുവജനദിനാചരണം കെ.സി.വൈ.എല്‍. രാമമംഗലം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിക്കല്‍ യുവജനദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാപ്രസിഡന്റ്‌ അനീഷ്‌ മേപ്ലാത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹികളായ ജേക്കബ്‌ വാണിയംപുരയിടത്തില്‍, റ്റോജി പുഴക്കരോട്ട്‌, ജിജോ വരകുകാലായില്‍, കെ.സി.സി. കടുത്തുരുത്തി ഫൊറോനാ പ്രസിഡന്റ്‌ ജോണി തോട്ടുങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫൊറോനാ ചാപ്ലയിന്‍ ഫാ. സുനില്‍ പാറക്കല്‍ ആമുഖ സന്ദേശം നല്‌കി. ഫൊറോനാ സെക്രട്ടറി ബിബിന്‍ പിണ്ടിക്കാനായില്‍ സ്വാഗതവും ജോര്‍ജുകുട്ടി കോച്ചാപ്പള്ളില്‍ നന്ദിയും പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിനുശേഷം കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടവും, ഫാ. ജേക്കബ്‌ കുറുപ്പിനകത്തും നയിച്ച ഏകദിന സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു. യുവജനദിനാചരണത്തിന്‌ ഫൊറോനാ ഡയറക്‌ടര്‍ ജയിംസ്‌ മണലേല്‍, ഫൊറോനാ ഭാരവാഹികളായ ബിബിന്‍ പിണ്ടിക്കാനായില്‍, ടോണി വലിയപറമ്പില്‍, ഫാ. സുനില്‍ പാറക്കല്‍, ഫാ. എബ്രഹാം കൊച്ചുപറമ്പില്‍, യൂണിറ്റ്‌ ഡയറക്‌ടര്‍ രാജു കാവനാല്‍, യൂണിറ്റ്‌ ഭാരവാഹികളായ ജിജോ കാവനാല്‍, മനു മാണിപ്പറമ്പില്‍, ഷിനോയി മഠത്തേക്കാട്ട്‌, മരിയ കോച്ചാപ്പള്ളില്‍, ജോര്‍ജുകുട്ടി കോച്ചാപ്പള്ളില്‍, നിഥിന്‍ താന്നിമറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4