അതിരൂപത ശതാബ്‌ദി ആരോഗ്യ സംരക്ഷണ പദ്ധതി മാതൃക – ഉമ്മന്‍ ചാണ്ടി
Updated on July 26, 2010 at 2:09 pm
കോട്ടയം അതിരൂപത ശതാബ്‌ദി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഉദ്‌ഘാടനം കുമരകം വള്ളാറപ്പള്ളി പാരീഷ്‌ ഹാളില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു (ഇടത്തുനിന്ന്‌) ഫാ. സാബു മാലത്തുരുത്തേല്‍, ഫാ. തോമസ്‌ ആനിമൂട്ടില്‍, വി.എന്‍. വാസവന്‍ എം.എല്‍.എ, ഫാ. മാത്യു ഇളപ്പാനിയ്‌ക്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ജോണ്‍ തെരുവത്ത്‌ എന്നിവര്‍ സമീപം

കോട്ടയം അതിരൂപത ശതാബ്‌ദി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഉദ്‌ഘാടനം കുമരകം വള്ളാറപ്പള്ളി പാരീഷ്‌ ഹാളില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു (ഇടത്തുനിന്ന്‌) ഫാ. സാബു മാലത്തുരുത്തേല്‍, ഫാ. തോമസ്‌ ആനിമൂട്ടില്‍, വി.എന്‍. വാസവന്‍ എം.എല്‍.എ, ഫാ. മാത്യു ഇളപ്പാനിയ്‌ക്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ജോണ്‍ തെരുവത്ത്‌ എന്നിവര്‍ സമീപം

കുമരകം: കോട്ടയം അതിരൂപത ശതാബ്‌ദി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി അനുകരണീയമായ മാതൃകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും സമഗ്ര ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിഭാവനം ചെയ്‌ത്‌ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയുടെ കേന്ദ്രതല ഉദ്‌ഘാടനം കുമരകം വള്ളാറപ്പള്ളി പാരീഷ്‌ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയാരുന്നു അദ്ദേഹം. കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി ഏറെ പ്രശംസനിയമാണെന്നും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത്‌ അതിരൂപത നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്ത്‌ പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ അതിരൂപത നടപ്പിലാക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ശതാബ്‌ദി ആരോഗ്യ കാര്‍ഡിന്റെ പ്രകാശന കര്‍മ്മം വി.എന്‍ വാസവന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രോഗ പ്രതിരോധനത്തിന്‌ ഏറെ പ്രധാന്യം ഉണ്ടെന്നും അതിന്‌ സഹായകമാകുന്ന ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമഗ്ര പുരോഗതിക്ക്‌ വഴിയൊരുക്കുമെന്ന്‌ വി.എന്‍ വാസവന്‍ എം.എല്‍.എ പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മാത്യു ഇളപ്പാനിയ്‌ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാരിത്താസ്‌ ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍, അതിരൂപത ശതാബ്‌ദി ആഘോഷ കമ്മിറ്റി സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. സാബു മാലത്തുരുത്തേല്‍, ജോണ്‍ തെരുവത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ കാരിത്താസ്‌, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌, മോനിപ്പള്ളി എം.യു.എം ആശുപത്രികളിലെ വിദഗ്‌ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും, സൗജന്യ ആരോഗ്യ പരിശോധന, മരുന്നു വിതരണം, തെരുവു നാടകം എന്നിവയും നടത്തപ്പെട്ടു. അതിരൂപത ശതാബ്‌ദി വര്‍ഷമായ 2010-11 ല്‍ അതിരൂപതയുടെ കീഴിലുള്ള 40 സെന്ററുകളിലായി നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പിലാക്കും.

h2h1

MORE CENTENARY
  • » ശതാബ്ദി മിഷന്‍ സംഗമം ചുങ്കത്ത്‌
  • » ക്‌നാനായ വയോജനങ്ങള്‍ക്ക്‌ ലേഖന മത്സരം
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം സെപ്‌റ്റംബര്‍ 5 ന്‌
  • » ഒരുക്കങ്ങളായി; കിടങ്ങൂരില്‍ പിതൃദിനാഘോഷം സെപ്‌റ്റംബര്‍ 11ന്‌
  • » ശതാബ്ദി വയോജനദിനാഘോഷം ചൈതന്യയില്‍
  • » ശതാബ്‌ദി ക്‌നാനായ യുവജന കണ്‍വന്‍ഷന്‌ വിളംബരമായി
  • » ശതാബ്‌ദി റിങ്‌ടോണ്‍ പുറത്തിറക്കി
  • » എന്റെ സ്‌നേഹവീട്‌ - ദുബായിലേക്കും
  • » കൈപ്പുഴയില്‍ മാലാഖാ കുഞ്ഞുങ്ങളുടെ അപൂര്‍വ സംഗമം
  • » കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷം ഓസ്‌ട്രേലിയയിലും
  • » എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ ഓഗസ്റ്റ്‌ 14 ന്‌; കൈപ്പുഴ ഒരുങ്ങി
  • » ശതാബ്ദി പ്രാര്‍ഥനയും, ശതാബ്ദി ഗാനവും
  • » ശതാബ്‌ദി യുവജന കണ്‍വന്‍ഷന്‍; വിളംബരം ഓഗസ്റ്റ്‌ 15-ന്‌ കിടങ്ങൂരില്‍
  • » ഷിക്കോഗോയിലെ കോട്ടയം അതിരൂപതാ ശതാബ്‌ദിആഘോഷങ്ങള്‍ക്ക്‌ തുടക്കം
  • » ശതാബ്‌ദി: എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ കൈപ്പുഴയില്‍ ഓഗസ്റ്റ്‌ 14 ന്‌
  • » കോട്ടയം അതിരൂപത സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുന്നു
  • » ക്‌നാനായ സമുദായത്തിന്‌ വൈദിക മേലധ്യക്ഷന്മാരുടെ ആശംസകള്‍
  • » കോട്ടയം അതിരൂപതാ ശതാബ്‌ദിക്ക്‌ തിരി തെളിഞ്ഞു
  • » ക്‌നാനായ തനിമ വിളിച്ചോതി ശതാബ്‌ദി ദീപശിഖാ പ്രയാണം
  • » അതിരൂപതാ ശതാബ്‌ദി; പന്തലിന്റെ കാല്‍ നാട്ട്‌ കര്‍മ്മം നിര്‍വ്വഹിച്ചു
  • Advertise Here