ഡാളസ്: ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വടക്കേ അമേരിക്കയിലെ ആഘോഷങ്ങള്‍ക്കു ദീപം തെളിയിച്ച് ഒമ്പതാമത് നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് കണ്‍വന്‍ഷന് തിരശീല വീണു. വിശാലമായ ഗേലോഡ് ടെക്‌സാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രധാന വേദിയില്‍ ആറായിരത്തോളം ക്‌നാനായക്കാരെ സാക്ഷിനിറുത്തി കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ആദ്യ ദീപം തെളിയിച്ചു. തുടര്‍ന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, 20 ക്‌നാനായ സംഘടനാ പ്രസിഡന്റുമാര്‍, വിദേശ ക്‌നാനായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും ശതാബ്ദി ദീപം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ ജോര്‍ജ് നെല്ലാമറ്റം അധ്യക്ഷത വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. 2011 ഓഗസ്‌റ്റ് 28 ന് കോട്ടയത്തു നടക്കുന്ന ശതാബ്ദി സമാപന സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ പങ്കെടുക്കണമെന്ന് മാര്‍ മൂലക്കാട്ട് ആവശ്യപ്പെട്ടു. ശതാബ്ദി സ്‌മാരക വിദ്യഭ്യസ സഹായ പദ്ധതിയില്‍ പങ്കുചേരാനും എല്ലാവരും പ്രത്യേക താല്‍പര്യമെടുക്കണം. വടക്കേ അമേരിക്കയിലെ ക്‌നാനായ കുടുംബങ്ങളില്‍ നിന്നും കൂടതല്‍ ദൈവവിളികള്‍ ഉണ്ടാകുവാന്‍ പ്രാര്‍ഥാനപൂര്‍വം പരിശ്രമം നടത്തണമെന്നും മാര്‍ മൂലക്കാടട് ആഹ്വാനം ചെയ്‌തു.
മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ്‌് എം.എല്‍.എ, കെ.സി.സി. പ്രസിഡന്റ് പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, മോണ്‍.ഏബ്രാഹം മുത്തോലത്ത്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജിജു കൊളങ്ങായില്‍, ഫാ.തോമസ് കുരിശുംമൂട്ടില്‍, ടോം വിരിപ്പന്‍, ഷിക്കാഗോ കെ.സി.എസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, ന്യൂയോര്‍ക്ക് ഐ.കെ.സി.സി പ്രസിഡന്റ് ടോമി വടുതല, കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി ജോസ് ചാഴികാട്ട്, ന്യൂസിലാന്‍ഡ് ക്ലാനാനാായ അസോസിയേഷന്‍ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത്, യു.കെ.കെ.സി.എ പ്രസിഡന്റ് ഐന്‍സ്റ്റിന്‍ വാലയില്‍, ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജേക്കബ് വാണിയംപുരയിടത്തില്‍, വിസിറ്റേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിന്‍, ലൂക്കോസ് മാളിക, കണ്‍വന്‍ഷന്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജൂഡ് കട്ടപ്പുറം, സൈമണ്‍ ആറുപറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ജോസ് പുളിക്കതൊട്ടിയില്‍ സ്വാഗതവും, മാത്യു വടശേരിക്കുന്നേല്‍ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിനു ശേഷം നടന്ന ബാങ്ക്വറ്റ് സമ്മേളനത്തില്‍ വച്ച് കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍സ്, സ്‌പോണ്‍സര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു. കെ.സി.സി.എന്‍.എ യ്‌ക്ക് നേതൃത്വം നല്‍കിയ മുന്‍ പ്രസിഡന്റുമാരായ ഡോ.ഏബ്രാഹം നിരവത്ത്, ജോണ്‍ ആകശാല, ജോസ് കണിയാലി, ബേബി ഊരാളില്‍, ജോണി പുത്തന്‍പറമ്പില്‍, ജോയി വാച്ചാച്ചിറ, ജോസ് കോട്ടൂര്‍ എന്നിവരെ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം സദസിനു പരിചയപ്പെടുത്തി. വിവിധ തലങ്ങളില്‍ കണ്‍വന്‍ഷന്റെ വിജയത്തിനു പ്രവര്‍ത്തിച്ചവര്‍ക്ക് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍, പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, ഐന്‍സ്റ്റിന്‍ വാലയില്‍ തുടങ്ങിയവര്‍ പ്രശംസാഫലകം സമ്മാനിച്ചു. ടോം വിരിപ്പന്‍, തൊമ്മച്ചന്‍ മുകളേല്‍ എന്നിവര്‍ എം.സി മാരായിരുന്നു. ജോസ് ചാഴികാട്ടിന്റെ നന്ദി പ്രകാശനത്തോടെ ചതുര്‍ദിന കണ്‍വന്‍ഷനു തിരശീല വീണു.
ജോസ് കണിയാലി
[Gallery not found]






