കോട്ടയം: തൊണ്ണൂറിലും നിത്യയൗവ്വനം കാക്കുന്ന സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ബി.സി.എം കോളേജ് ഓഡ്‌റ്റോറിയത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ വികാരിജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വി.എന്‍ വാസവന്‍ എം.എല്‍.എ, പി.ടി.എ. പ്രസിഡന്റ് ടി.ഐ.പുന്നന്‍, വയലാര്‍ ശരച്ചന്ദ്രവര്‍മ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പങ്കെടുത്ത ചടങ്ങില്‍, എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിന്‍സി വിതരണം ചെയ്‌തു.
വയലാര്‍ ശരച്ചന്ദ്രവര്‍മ്മ രചിച്ച് സ്റ്റീഫന്‍ പുഷ്‌പമംഗലം സംഗീതം നല്‍കി, കുമാരനെല്ലൂര്‍ ശരണവണന്‍ ചിട്ടപ്പെടുത്തിയ നവതിഗാനം സ്‌കൂളിലെ 90 വിദ്യാര്‍ത്ഥിനികള്‍ ഒന്നുചേര്‍ന്ന് ആലപിച്ചു. തൊണ്ണൂറു മണ്‍ ചിരാതുകള്‍ കൊളുത്തി, തൊണ്ണൂറു ബലൂണുകള്‍ ആകാശത്തിലേക്കുയര്‍ത്തി വിദ്യാര്‍ത്ഥിനികള്‍ നവതിക്ക് തുടക്കം കുറിച്ചു. `കൂട്ടുകാരിക്കൊരു കൈത്താങ്ങ്’ എന്ന പേരില്‍ നിര്‍ധനരും, സമര്‍ധരുമായ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഉദ്‌ഘാടനം വി.എന്‍. വാസന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ സ്വാഗതവും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റര്‍ എല്‍സി നന്ദിയും അര്‍പ്പിച്ചു.






