ഷിക്കാഗോ: കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളുടെ ഷിക്കാഗോയിലെ ഉദ്‌ഘാടനം, ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, രാഷ്‌ട്രീയ – സാമുദായിക നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സമൂഹമായ ഷിക്കാഗോയില്‍, ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (KCS) ആഘോഷങ്ങള്‍ക്കു വേദിയൊരുക്കിയത്. അരുണ്‍ നെല്ലാമറ്റം, ജോണിക്കുട്ടി പിള്ളവീട്ടില്‍, സാബു ഇലവുങ്കല്‍, ജയിംസ് തിരുിെല്ലിപറമ്പില്‍ എന്നിവയുടെ നേതൃത്വത്തില്‍ യുവജന വേദി പ്രവര്‍ത്തകര്‍ നടത്തിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉദ്‌ഘാടന ചടങ്ങനെത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ഫാ. അബ്രഹാം മുത്തോലത്ത്, വൈദികര്‍, സന്യസ്‌തര്‍, സാമുദായിക നേതാക്കള്‍ എന്നിവരെ കമ്യൂണിറ്റി സെന്ററിലേക്ക് സ്വീകരിച്ചു. കെ.സി.എസ് വൈസ് പ്രസിഡന്റ് ജോണ്‍ പാട്ടപ്പതി വിശിഷ്‌ടാതിഥികളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് വേദിയിലേക്ക് ആനയിച്ചു.
ഗീതു കുറുപ്പംപറമ്പിലിന്റെ `മാര്‍ത്തോമ്മന്‍ നന്മയാല്‍’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിന് കെ.സി.എസ് ജോ.സെക്രട്ടറി സ്റ്റീഫന്‍ ചൊള്ളമ്പേല്‍ സ്വാഗതം ആശംസിച്ചു. കെ.സി.എസ്. പ്രസിഡന്റ് മേയാമ്മ വെട്ടിക്കാട്ട് നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ ശതാബ്‌ദി ആഘോഷങ്ങളില്‍ ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഫാ. അബ്രാഹം മുത്തോലത്ത്, മേയാമ്മ വെട്ടിക്കാട്ട്, ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവരോടു എന്നിവരോടു ചേര്‍ന്ന് ശതാബ്‌ദി ദീപം തെളിച്ചു കൊണ്ട് ഷിക്കാഗോയിലെ ശതാബ്‌ദി ആഘോഷങ്ങള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നടത്തിയ അനുഗ്രഹപ്രഭാഷണത്തിന്‍ `തനിമയില്‍, ഒരുമയില്‍, വിശ്വാസ നിറവില്‍’ എന്ന ശതാബ്‌ദി വാക്യത്തോട് ചേര്‍ന്ന് രൂപത നടത്തുന്ന വിവിധ പരിപാടികള്‍ വിശദീകരിച്ചു. ക്‌നാനായ റീജിയന്‍ വികാരി ജനറാളും കെ.സി.എസ് സ്‌പിരിച്വല്‍ ഡയറക്‌ടറുമായ മോണ്‍. അബ്രാഹം മുത്തോലത്ത്, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. മാത്യു മണക്കാട്ട്, മുന്‍ കെ.സി.എസ് ഡയറക്‌ടര്‍ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, കെ.സി.എസ് സ്ഥാപക നേതാവ് ചാക്കോ പൂവത്തിങ്കല്‍, കെ.സി.സി.എന്‍.എ ജോ.സെക്രട്ടറി ജോസ് ചാഴിക്കാട്ട,് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജേക്കബ് വാണിയംപുരയിടത്തില്‍, ന്യൂസിലാന്‍ഡ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത്, ഇന്ത്യന്‍ കാത്തലിക് കൗണ്‍സില്‍ പ്രതിനിധി സൈമണ്‍ ആറുപറ, സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പി.ആര്‍.ഒ ജോസ് കണിയാലി, സെന്റ്‌മേരീസ് ചര്‍ച്ച് പി.ആര്‍.ഒ റോയി നെടുംചിറ, ക്‌നാനായ റീജിയണ്‍ പി.ആര്‍.ഒ ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കെ.സി.എസ്.മുന്‍ ഡയറക്‌ടര്‍മാരായ ഫാ.ജേക്കബ് ചൊള്ളമ്പേല്‍, ഫാ. സിറിയക് മാന്തുരത്തില്‍, ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഫാ. ഫിലിപ്പ് തൊടുകയില്‍, നിലവിലുള്ള ഡയറക്ടര്‍ ഫാ. അബ്രഹം മുത്തോലത്ത് എന്നിവരുടെ ഫോട്ടോകളുടെ അനാച്ഛാദന കര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ശതാബ്‌ദി വിദ്യാഭാസ നിധിയിലേക്ക് കെ.സി.എസ് നല്‍കുന്ന സംഭാവനയുടെ ആദ്യഗഡു കെ.സി.എസ് ഭാരവാഹികളായ മേയാമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപ്പതി, നിണല്‍ മുണ്ടപ്ലാക്കല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിനെ ഏല്‍പ്പിച്ചു.
വിസിറ്റേഷന്‍ സന്യാസസമൂഹം മദര്‍ സുപ്പീരിയര്‍ സി.മെറിന്‍, ഫാ.ജോസഫ് കുടിലില്‍, ഫാ. ജോര്‍ജ് വെള്ളൂരാറ്റില്‍, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ വനിതാഫോറം വൈസ് പ്രസിഡന്റ് ഡെല്ലാനെടിയകാലായില്‍, മുന്‍ കെ.സി.എസ്. പ്രസിഡന്റുമാരായ ജോണ്‍ ഇലക്കാട്ട്, ജോയി വാച്ചാച്ചിറ, ജോണി പുത്തന്‍ പറമ്പില്‍, ഷാജി എടാട്ട്, ലെജിസ്‌ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ ടോമി അമ്പേനാട്ട്, വൈസ് ചെയര്‍മാന്‍ ഷാജന്‍ ആനിതോട്ടം, ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍, നിരവധി സിസ്‌റ്റേഴ്‌സ് എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഈ ചടങ്ങിന് കെ.സി.എസ് ട്രഷറര്‍ നിണല്‍ മുണ്ടപ്ലാക്കല്‍ നന്ദി പറഞ്ഞു. കെ.സി.എസ് എഡിറ്റര്‍ റോയി ചേലമലയില്‍ പരിപാടിയുടെ എം.സി.ആയി പ്രവര്‍ത്തിച്ചു. ക്‌നാനായക്കാരുടെ മാതൃരൂപതയായ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളില്‍ ഷിക്കാഗോ ക്‌നാനായക്കാരുടെ സജീവ പങ്കാളിത്തം പ്രകടമാക്കിയ പ്രൗഡഗംഭീരമായ ഈ ചടങ്ങുകള്‍ തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നോടെ സമാപിച്ചു.
റോയി ചേലമലയില്‍
[Gallery not found]






