ജോയി ചെമ്മാച്ചേല്‍ മികച്ച മത്സ്യ കര്‍ഷകന്‍
Updated on July 23, 2010 at 8:28 am

chemmaഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ മികച്ച മത്സ്യക്കര്‍ഷകനായി നീണ്ടൂര്‍ ജെഎസ്‌ കൃഷിഫാം മാനേജിംഗ്‌ ഡയറക്ടര്‍ ജോയി ചെമ്മാച്ചേലിലിനെ തെരഞ്ഞെടുത്തു. കേരള സര്‍ക്കാര്‍ ഫിഷ്‌ ഫാര്‍മേഴ്‌സ്‌ ഡവലപ്‌മെന്റ്‌ ഏജന്‍സിവഴി നടപ്പിലാക്കിയ മത്സ്യകേരളം പദ്ധതിയുടെ ഭാഗമായ മത്സ്യക്കര്‍ഷകരില്‍നിന്നാണ്‌ മികച്ച മത്സ്യക്കര്‍ഷകനെ തെരഞ്ഞെടുത്തത്‌. വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന മണ്ണാര്‍മൂല പാടശേഖരത്തിലെ 28 ഏക്കര്‍ നിലത്തില്‍ ഒരുനെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായാണ്‌ പ്രവാസി മലയാളിയായ ജോയി ചെമ്മാച്ചേല്‍ മത്സ്യക്കൃഷി നടത്തിയത്‌. ഫിഷ്‌ഫാമിലെ ആദ്യവിളവെടുപ്പ്‌ കഴിഞ്ഞയാഴ്‌ചയില്‍ ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ജെയെസ്‌ ഫാമിന്റെ മത്സ്യപ്പാടം പല ഭാഗങ്ങളായി തിരിച്ചാണ്‌ വിവിധ ഇനം മത്സ്യങ്ങലെ വളര്‍ത്തുന്നത്‌. നാടന്‍ മത്സ്യങ്ങളെയും, വളര്‍ത്തു മത്സ്യങ്ങളെയും ശാസ്‌തീയമായ രീതിയില്‍ ഇവിടെ പരിരക്ഷിക്കുന്നു. പുതിയ ഇനം മത്സ്യങ്ങള്‍ക്കു പുറമേ അന്യമാകുന്ന കാരി, മുഷി, വരാല്‍, ചെമ്പല്ലി തുടങ്ങിയ നാടന്‍ മത്സ്യങ്ങളെയും ഇവിടെ വളര്‍ത്തുന്നു. കട്‌ല, കരിമീന്‍ എന്നിവയുടെ വന്‍ ശേഖരം ഇവിടെയുണ്ട്‌. അലങ്കാര മത്സ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം ഈ ഫാമിന്റെ പ്രത്യേകതയാണ്‌. നാളെ (ശനി) കൊച്ചിയില്‍ അവാര്‍ഡ്‌ സമ്മാനിക്കും.ഘട്ടംഘട്ടമായി വിളവെടുപ്പ്‌ നടത്തി മിതമായ നിരക്കില്‍ നാട്ടുകാര്‍ക്കുതന്നെ മത്സ്യം വിപണനം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നതെന്നു ജോയി ചെമ്മാച്ചേല്‍ പറഞ്ഞു.

j2j3j4

MORE NEWS INDIA
  • » ഫാ. ജോസഫ്‌ മണപ്പള്ളില്‍ സ്‌മാരക ലേഖന മത്സരം നടത്തുന്നു
  • » കെ.സി.സി. രാജപുരം ഫൊറോന പ്രവര്‍ത്തനോദ്‌ഘാടനം മാലക്കല്ലില്‍
  • » കിഴക്കേ നട്ടാശേരിയില്‍ വടംവലി, ഓണപ്പാട്ട്‌ മത്സരങ്ങള്‍ നടത്തി
  • » പഞ്ചായത്ത്‌ രാജ്‌ : കെ.സി.സി ശില്‍പശാല നടത്തുന്നു
  • » വിദ്യാഭ്യാസ സ്വാതന്ത്ര്യം മാനവ പുരോഗതിക്ക്‌ : മാര്‍ പൗവ്വത്തില്‍
  • » വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി വാര്‍ഷികം ഏറ്റുമാനൂരില്‍
  • » ഉഴവൂര്‍ കോളേജില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ആരംഭിച്ചു
  • » ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍ കെ.സി.വൈ.എല്‍. യുവജനസംഗമം
  • » റിട്ട. ഹെഡ്‌മാസ്റ്റര്‍ കെ.ടി. മാത്യു നിര്യാതനായി
  • » അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷകരുടെ സംഗമം നാളെ
  • » കോട്ടയം സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ `ഗുരുവന്ദനം'
  • » കിടങ്ങൂരില്‍ ഫൊറോനതല നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തി
  • » കെ.സി.വൈ.എല്‍. ഉഴവൂര്‍ ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
  • » കെ.സി.സി ഇടയ്‌ക്കാട്ട്‌ ഫൊറോനാ പ്രവര്‍ത്തന ഫണ്ട്‌ ഉദ്‌ഘാടനം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ഓണാഘോഷം അവിസ്‌മരണീയമായി
  • » കോട്ടയം നഗരത്തില്‍ കാറിടിച്ച്‌ ക്‌നാനായ യുവാവ്‌ മരിച്ചു
  • » വടംവലി: കല്ലറ സെന്റ്‌ തോമസ്‌ ഇടവക ജേതാക്കള്‍
  • » കെ.സി.ഡബ്ലു.എ ഇടയ്‌ക്കാട്ട്‌ ഫൊറോനാതല ഓണാഘോഷം ബി.ടി.എമ്മില്‍
  • » കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
  • » വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
  • Advertise Here