ശതാബ്‌ദി: എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ കൈപ്പുഴയില്‍ ഓഗസ്റ്റ്‌ 14 ന്‌
Updated on July 22, 2010 at 5:44 am

centenary-logoകൈപ്പുഴ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയോടനുബന്ധിച്ച്‌ ഫൊറോനാ തലത്തില്‍ നടക്കുന്ന ആദ്യത്തെ പരിപാടിയായ എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ ഓഗസ്റ്റ്‌ 14-ന്‌ കൈപ്പുഴ ഫൊറോനയിലെ മുഴുവന്‍ പള്ളികളുടെയും അതിഥേയത്വത്തിലാണ്‌ ചടങ്ങ്‌ ഒരുക്കുന്നത്‌. രാവിലെ പത്തുമണിക്ക്‌ കൈപ്പുഴ ഫൊറോനയിലെ എല്ലാ പള്ളികളിലും നിന്ന്‌, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യകുര്‍ബാന സ്വീകരിച്ച മുഴുവന്‍ കുട്ടികളും ആദ്യകുര്‍ബാന വസ്‌ത്രം സ്വീകരിച്ച്‌ കൈപ്പുഴയില്‍ സംഗമിക്കും. കുട്ടികള്‍ക്ക്‌ ആത്മീയവും, ബൗദ്ധികവും, മാനസികവുമായ ഉല്ലാസം ലഭിക്കുന്നതിന്‌ ക്രിസ്റ്റീന്‍ പ്രോഗ്രാം നടത്തുന്നതാണ്‌. 12 മണിക്ക്‌ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ കാര്‍മികത്വത്തില്‍, ഫൊറോനയിലെ എല്ലാ വൈദികരും ചേര്‍ന്ന്‌ സമൂഹബലി അര്‍പ്പിക്കും. ഒരു മണിക്ക്‌ സ്‌നേഹവിരുന്ന്‌. മലബാറിലെയും, ഹൈറേഞ്ചിലെയും കുട്ടികളും രാവിലെ മുതലുള്ള ചടങ്ങില്‍ എത്തും. മറ്റുഫൊറോനായിലെ കുട്ടികള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്‌. രാവിലെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ വിവരം കൈപ്പുഴ ഫൊറോനാ വികാരിയെ അറിയിക്കണം. ഭക്ഷണം ക്രമീകരിക്കുന്നതിനാണിത്‌.
ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ അതിരൂപതയിലെ മുഴുവന്‍ പള്ളികളിലെയും തിരുബാലസഖ്യം കുട്ടികളും, കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും കൈപ്പുഴയിലെ മാര്‍ മാക്കീല്‍ പബ്ലിക്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. 2.15ന്‌ അതാത്‌ ഫൊറാനയുടെ കീഴില്‍, ഇടവക ബാനറിന്റെ പിറകില്‍ സെന്റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളിലേക്ക്‌ വാദ്യഘോഷങ്ങളോടെയുള്ള റാലി ആരംഭിക്കും. 3.30ന്‌ ഗ്രൗണ്ടിലെത്തുന്ന കുട്ടികള്‍ക്ക്‌ കാപ്പി സല്‍ക്കാരം ഉണ്ടായിരിക്കും.
തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍, സുപ്രീം കോടതി ജഡ്‌ജി ജസ്‌ററീസ്‌ സിറിയക്‌ ജോസഫ്‌, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. 5 മിനിറ്റ്‌ ദീര്‍ഘിക്കുന്ന ഓരോ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഓരോ ഫൊറോനയ്‌ക്കും അവസരമുണ്ടായിരിക്കും. റാലിയിലും, സമ്മേളനത്തിലും പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം നല്‍കുന്നതാണ്‌. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വിവാഹിതരായവരും അഞ്ചോ അതിലധികമോ കുട്ടികളുള്ളതുമായ ദമ്പതികളെ ചടങ്ങില്‍ ആദരിക്കും. വിപുലമായ കമ്മിറ്റികള്‍ രൂപികരിച്ച എയ്‌ഞ്ചല്‍സ്‌ മീറ്റ്‌ വന്‍ വിജയമാക്കുവാന്‍ കഠിന പരിശ്രമം നടത്തി വരുന്നു.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4