കോട്ടയം അതിരൂപത സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുന്നു
Updated on July 22, 2010 at 5:29 am

centenary-logoകോട്ടയം: കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയോടനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മപദ്ധതികള്‍ വിവിധ തലങ്ങളില്‍ ആസൂത്രണം ചെയ്‌തിരിക്കുന്നതിന്റെ ഭാഗമായി വിവിധ മതവിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഉള്‍പ്പെടുത്തി 40 കേന്ദ്രങ്ങളിലായി സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി സംഘടിപ്പിക്കും. അതിരൂപതാ ശതാബ്‌ദിയോടനുബന്ധിച്ച്‌ രൂപീകൃതമായിരിക്കുന്ന ഹെല്‍ത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ്‌, കിടങ്ങൂര്‍, മോനിപ്പള്ളി, പയ്യാവൂര്‍ എന്നീ ആശുപത്രികളുടെ സഹകരണത്തോടെയാണ്‌ ആരോഗ്യ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. പരിചയ സമ്പന്നരും വിദഗ്‌ധരുമായ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഈ പദ്ധതിയുടെ ഭാഗമായി തുടര്‍ ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക്‌ ക്യാമ്പില്‍ നിന്നും നല്‍കുന്ന ശതാബ്‌ദി ആരോഗ്യകാര്‍ഡ്‌ ഉപയോഗിച്ച്‌ ഒരു മാസത്തേക്ക്‌ കാരിത്താസ്‌, കിടങ്ങൂര്‍, മോനിപ്പള്ളി, പയ്യാവൂര്‍ ആശുപത്രികളില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കും. – സമഗ്ര ആരോഗ്യ സംരക്ഷണ – പദ്ധതിക്ക്‌ തുടക്കം കുറിച്ചുകൊണ്ടുള്ള കേന്ദ്രതല പ്രഥമ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്‌ഘാടനം 25ന്‌ രാവിലെ ഒമ്പതിന്‌ കുമരകം വള്ളാറപ്പള്ളി പാരീഷ്‌ ഹാളില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വി.എന്‍.വാസവന്‍ എംഎല്‍എ – ശതാബ്‌ദി ആരോഗ്യ കാര്‍ഡിന്റെ – പ്രകാശനകര്‍മം നടത്തും. ശതാാബ്‌ദി ഹെല്‍ത്ത്‌ കമ്മിറ്റി ചെയര്‍മാന്‍ ഫാ.തോമസ്‌ ആനിമൂട്ടില്‍, വള്ളാറപ്പള്ളി വികാരി ഫാ.സാബു മാലിത്തുരുത്തേല്‍ എന്നിവര്‍ ആശംസകളും അര്‍പ്പിക്കും. തുടര്‍ന്ന്‌ – കാന്‍സര്‍ രോഗനിര്‍ണയം, ചികിത്സാ വിധികള്‍ – എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.ജോസഫ്‌ എഡിസണ്‍ ക്ലാസ്‌ നയിക്കും.

MORE CENTENARY
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4