കോട്ടയം: ന്യൂയോര്‍ക്കിലെ ഫെര്‍ണാന്‍ഡോ റിയാലോ ഫൗണ്ടേഷന്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഞ്ഞൂറോളം പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയല്‍ ഓഗസ്‌റ്റ് 9 മുതല്‍ 16 വരെ നടത്തുന്ന – വേള്‍ഡ് യൂത്ത് പാര്‍ലമെന്റില്‍ – ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ പ്രസിഡന്റ് ജേക്കബ് തോമസ് വാണിയംപുരയിടത്തില്‍ പങ്കെടുക്കും. യു.എന്‍ അസംബ്ലി ഹാളില്‍ ഓഗസ്‌റ്റ് 13 നു നടക്കുന്ന പ്ലീനറി സെഷനാണ് യൂത്ത് പാര്‍ലമെന്റിന്റെ മുഖ്യ ആകര്‍ഷണം. വിവിധ രാജ്യങ്ങളിലെ യുവജനങ്ങള്‍ ഒന്നിക്കുന്ന ഈ സംഗമ വേദി വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതിനും, യുവജനങ്ങളില്‍ സഹകരണത്തിന്റെ വിശാലത രൂപപ്പെടുത്തുന്നതിനും, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തുന്നതിനും സഹായകരമാകും. ഇന്ത്യയില്‍ നിന്ന് ഏകദേശം മുപ്പതോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന ജേക്കബ് വാണിയംപുരയിടത്തില്‍ 2008 ജനുവരി മുതല്‍ കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റാണ്.
ലിന്‍സണ്‍ കൈതമല






