ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടു
Updated on July 19, 2010 at 7:49 am

s8ഷിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കു വേണ്ടി ഷിക്കാഗോയില്‍ വാങ്ങിയ രണ്ടാമത്തെ ദൈവാലയം പരിശുദ്ധ മാതാവിന്റെ നാമധേയത്വത്തില്‍ ഇടവക ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചു. കൂദാശാ കര്‍മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, ഷിക്കാഗോ സെന്റ്‌ തേമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക വികാരി മോണ്‍.ഏബ്രാഹം മുത്തോലത്തിന്റെയും, ഇടവക ജനങ്ങളുടെയും ശ്രമഫലമായി സ്വന്തമാക്കപ്പെട്ട ദൈവാലയത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍.ജോര്‍ജ്‌ മഠത്തില്‍പറമ്പില്‍, ഷിക്കാഗോ രൂപതാ ചാന്‍സലര്‍ റവ.ഡോ.റോയി കടുപ്പില്‍, ഫാ.വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ.ആന്റണി തുണ്ടത്തില്‍, ഷിക്കാഗോ മുന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം പ്രസിഡന്റ്‌ റവ.ഡോ.മാത്യു മണക്കാട്ട്‌, എന്നിവര്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വൈദിക മേലധ്യക്ഷന്മാരെയും, വിശിഷ്ടാതിഥികളെയും ചെണ്ടമേളം, താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ദൈവാലയാങ്കണത്തിലേക്ക്‌ സ്വീകരിച്ചു. സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്‌ഘാടനം മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അധ്യക്ഷത വഹിച്ചു. മിഷന്‍ ഡയറകടറും വികാരിയുമായ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌ സ്വാഗതം ആശംസിച്ചു. തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിന്‍, സെന്റ്‌ ജോസഫ്‌സ്‌ സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ ആനി ജോണ്‍, കെ.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌, ട്രസ്റ്റിമാരായ ബിജു കിഴക്കേക്കുറ്റ്‌, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, ജനറല്‍ കണ്‍വീനര്‍ തമ്പി കുളങ്ങര, കണ്‍വീനര്‍മാരായ പോള്‍സണ്‍ കുളങ്ങര, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, സെക്രട്ടറി സാജു കണ്ണമ്പള്ളി, ജോയ്‌സ്‌ മറ്റത്തിക്കുന്നേല്‍, കോ സൈനേഴ്‌സ്‌ ഷാജി എടാട്ട്‌, ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌, ജോസ്‌ ഐക്കരപറമ്പില്‍, ജയ്‌ബു കുളങ്ങര, കെ.സി.എസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ പാട്ടപ്പതി, സേക്രഡ്‌ ഹാര്‍ട്ട്‌ ചര്‍ച്ച്‌ പി.ആര്‍.ഒ ജോസ്‌ കണിയാലി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ പി.ആര്‍.ഒ റോയി നെടുംചിറ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വിശിഷ്ട സേവനം നടത്തിയവരെ ചടങ്ങില്‍ പ്ലക്ക്‌ നല്‍കി ആദരിച്ചു.

റോയി നെടുംചിറ

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4