ഷിക്കാഗോ: ക്‌നാനായ മിഷന്റെ വളര്‍ച്ചയ്‌ക്ക് ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി വളരെ സഹായകരമായെന്ന് കമ്യൂണിറ്റി സെന്ററില്‍ നടന്ന കൃതജ്ഞതാ സമ്മേലളത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ഏബ്രാഹം മുത്തോലത്ത് പറഞ്ഞു. സേക്രഡ് ഹാര്‍ട്ട് ട്രസ്‌റ്റി കോ ഓര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ സ്വാഗതം ആശംസിച്ചു. കെ.സി.എസ് പ്രിസഡന്റ് മേയമ്മ വെട്ടിക്കാട്ട് മറുപടി പ്രസംഗം നടത്തി. സെന്റ് മേരീസ് ദേവാലയ ട്രസ്‌റ്റി കോ ഓര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ് നന്ദി പറഞ്ഞു. കെ.സി.എസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍ പാട്ടപ്പതി, സെക്രട്ടറി ജോസ് തൂമ്പനാല്‍, ട്രഷറര്‍ നിണല്‍ മുണ്ടപ്ലാക്കല്‍, മുന്‍ കെ.സി.എസ് പ്രസിഡന്റുമാരായ ജോണ്‍ ഇലക്കാട്ട്, സിറിയക് പുത്തന്‍പുരയില്‍, മുന്‍ എക്‌സിക്.ൂട്ടീവ് മെമ്പേഴ്‌സ് എന്നിവരും പങ്കെടുത്തു. റോയി നെടുംചിറ എം.സി.ആയിരുന്നു.
റോയി നെടുംചിറ






