ഡിട്രോയിറ്റില്‍ പുതിയ കൊടിമരം വെഞ്ചരിച്ചു
Updated on July 17, 2010 at 5:16 pm

c2ഡിട്രോയിറ്റ്‌: അമേരിക്കയിലെ മോട്ടോര്‍ സിറ്റിയിലുള്ള ക്‌നാനായ മക്കള്‍ക്ക്‌ ആഹ്ലാദം പകര്‍ന്നു കൊണ്ട്‌ ക്‌നാനായ മക്കള്‍ സ്വന്തമാക്കിയ ദേവായത്തിലെ പുതിയ കൊടിമരം വെഞ്ചിരിച്ചു. ഷിക്കാഗോയിലെ മുന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സൈമണ്‍ ഇടത്തിപറമ്പിലാണ്‌ വെഞ്ചരിപ്പു കര്‍മം നടത്തിയത്‌. തുടര്‍ന്ന്‌ സന്ധ്യാ നമസ്‌കാരവും ഉണ്ടായിരുന്നു. പുതിയ പള്ളിയുടെ കൂദാശാ കര്‍മത്തിന്റെ തലേന്നു നടന്ന ചടങ്ങുകളില്‍ ഇടവകാംഗങ്ങല്‍ ഏറെ ആഹ്ലാദത്തോടെ പങ്കെടുത്തു. ശനിയാഴ്‌ച രാവിലെ 9.30 ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാത്യു മൂലക്കാട്ട്‌ മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ , കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നിവര്‍ക്കും, തോമസ്‌ ചാഴികാടന്‍ എം.എല്‍.എ, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം പ്രസിഡന്റ്‌ റവ.ഡോ.മാത്യു മണക്കാട്ട്‌, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്‌റ്റര്‍ മെറിന്‍, ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയിലെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.ഏബ്രാഹം മുത്തോലത്ത്‌ എന്നിവര്‍ക്കും വികാരി ഫാ.മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ ഊഷ്‌മള സ്വീകരണം നല്‍കും. തുടര്‍ന്ന്‌ ദേവാലയ കൂദാശയ്‌ക്കു ശേഷം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. അതിനു ശേഷം പൊതുസമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്നും പി.ആര്‍.ഒ ജോസ്‌ ചാഴികാട്ട്‌ അറിയിച്ചു.

ജോസ്‌ ചാഴികാട്ട്‌

c1c3c4

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4