ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് ക്‌നാനായ കാത്തലിക് മിഷന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റിയില്‍ സ്വന്തമായി വാങ്ങിയ പള്ളിയുടെ സമര്‍പ്പണ കൂദാശാ കര്‍മങ്ങള്‍ ജൂലൈ 26 നു രാവിലെ പത്തു മണിക്ക് നടത്തപ്പെടും. കൂദാശാ കര്‍മങ്ങള്‍ക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ഡാളസ് സഹായ മെത്രാന്‍ ഡോ.മാര്‍ക് ജെ.സീറ്റ്‌സ എന്നിവര്‍ നേതൃത്വം നല്‍കും. ചരിത്രസംഭവമായി മാറുന്ന ചടങ്ങുകളില്‍ ഷിക്കാഗോ രൂപതയിലെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍.ഏബ്രാഹം മുത്തോലത്ത് ഉള്‍പ്പെടെ നിരവധി വൈദികരും, സിസ്റ്റേഴസും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം എന്ന പേരിലാവും ഈ ദേവാലയം അറിയപ്പെടുക. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, സ്‌ഫൈര്യലേപനവും ഇതോടൊപ്പം നടത്തുന്നതാണ്. ധന്യമായ ഈ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വടക്കേ അമേരിക്കയിലെ എല്ലാ ക്‌നാനായ സഹോദരങ്ങളെയും, മറ്റു സമൂഹങ്ങളില്‍പെട്ടവരെയും ഇടവക വികാരി ഫാ.ജോസഫ് ശൗര്യാംമാക്കീലും, പള്ളി കമ്മിറ്റി അംഗങ്ങളും സ്‌നേഹപൂര്‍വം ക്ഷണിച്ചു.
ബാബു പടവത്തിയേല്‍ & സിബി കാരക്കാട്ടില്‍







