
തോമസ് മുള്ളറുടെ പിതാവ് ഗേഹാര്‍ഡ്, മാതാവ് ക്ലോഡിയോ, സഹോദരന്‍ സിമയോന്‍, മുത്തശ്ശി ഹെഗ്രൂഡ് എന്നിവര്‍ക്കൊപ്പം ഫാ.സജി പനങ്കാല.
ബര്‍ലിന്‍: ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടി സുവര്‍ണ പാദുകം നേടുകയും, മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജര്‍മനിയുടെ പുട്‌ബോള്‍ രാജകുമാരന്‍ തോമസ് മുള്ളര്‍ക്കായി വിവാഹമണി മുഴങ്ങുന്നു. വിവാഹം ആശിര്‍വദിക്കുന്നത് ക്‌നാനായ വൈദികനും ഇരവിമംഗലം ഇടവകാംഗവുമായ ഫാ.സജി പനങ്കാലയാണ്. മ്യൂണിക്കില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ പേളിലെ വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തിലാണ് വിവാഹം നടക്കുക. ഇവിടുത്തെ വികാരിയാണ് ഫാ.സജി പനങ്കാല. എട്ടു വര്‍ഷമായി ജര്‍മനിയിലെ ഇടവകകളില്‍ സേവനമനുഷ്‌ഠിക്കുന്ന ഫാ.സജി, കഴിഞ്ഞ വര്‍ഷമാണ് പേളിലെത്തിയത്. മുള്ളറുടെ പിതാവ് ബി.എം.ഡബ്ലു കമ്പനി എന്‍ജിനിയര്‍ ഗേഹാര്‍ഡും, മാതാവ് ഇടവക പള്ളിയിലെ ഓഡിറ്റര്‍ ക്ലോഡിയോയും, സഹോദരന്‍ വിദ്യാര്‍ഥിയായ സിമയോനും എല്ലാം ഉള്‍പ്പെടുന്ന കുടുംബം ഫാ.സജിയുടെ അടുത്ത സുഹൃത്തുക്കളാണ്. കളിക്കളത്തിലെ തിരക്കിലാവും മുമ്പ് മുള്ളര്‍ ഈ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നുവെന്ന് ഫാ.സജി പറഞ്ഞു. ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ മുള്ളര്‍ പള്ളിയില്‍ എത്തിയിരുന്നു.
കൈപ്പുഴ ജോണ്‍ മാത്യു






